‘ഓസ്‌ട്രേലിയയിൽ അടിച്ചുപൊളിച്ച് നടി അഞ്ജു കുര്യൻ, ഹോട്ട് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

നേരം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അഞ്ജു കുര്യൻ. മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചതെങ്കിലും അഞ്ജുവിന് ആരാധകർ കൂടുതലുള്ളത് തമിഴ് നാട്ടിലാണ്. തമിഴിലും അഭിനയിച്ചിട്ടുണ്ട് അഞ്ജു. നേരത്തിന് ശേഷം മലയാളത്തിൽ കൂടുതൽ അവസരങ്ങൾ താരത്തിന് ലഭിച്ചു. ഓം ശാന്തി ഓശാന, പ്രേമം, രണ്ട് പെൺകുട്ടികൾ എന്നീ സിനിമകളിലാണ് താരം അഭിനയിച്ചത്.

നായികയായി ആദ്യമായി അഭിനയിക്കുന്നത് ആസിഫ് അലി ചിത്രമായ കവി ഉദ്ദേശിച്ചതിലാണ്. അത് കഴിഞ്ഞ് തമിഴിലും നായികയായി അരങ്ങേറി. ചെന്നൈ 2 സിംഗപ്പൂർ എന്ന ചിത്രത്തിലാണ് അഞ്ജു തമിഴിൽ നായികയായി അഭിനയിച്ചത്. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് അഞ്ജു. ഇപ്പോൾ തമിഴിലും മലയാളത്തിലുമായി സജീവമായി നിൽക്കുന്ന അഞ്ജു യാത്രകൾ പോകാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ്.

പല സ്ഥലത്തും സഞ്ചരിച്ച ശേഷമുള്ള ചിത്രങ്ങൾ അഞ്ജു പങ്കുവച്ചിട്ടുണ്ട്. ഈ തവണ അഞ്ജു പോയിരിക്കുന്നത് ഓസ്ട്രേലിയയിലേക്കാണ്. അവിടെ നിന്നുള്ള ഫോട്ടോസ് അഞ്ജു പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ആഴ്ചയിൽ അധികമായി അഞ്ജു ഓസ്‌ട്രേലിയയിൽ നിന്നുള്ള പോസ്റ്റുകളാണ് പങ്കുവെക്കുന്നത്. അവിടെയുള്ള പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും അഞ്ജു കുര്യൻ സഞ്ചരിച്ചിട്ടുമുണ്ട്.

മെൽബൺ, ഫിലിപ്പ് ഐലൻഡ്, ക്വീൻസ് ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പോവുകയും, അതുപോലെ തന്നെ സ്കൈ ഡൈവിംഗ് നടത്തുകയും ചെയ്തിരുന്നു താരം. സിംഗിൾ ശങ്കരനും സ്മാർട്ട് ഫോൺ സിമ്രാനും എന്ന ചിത്രമാണ് അഞ്ജുവിന്റെ അവസാനമായി ഇറങ്ങിയത്. ടി.എൻ 43-യാണ് ഇനി ഇറങ്ങാനുള്ള അഞ്ജുവിന്റെ ചിത്രം. മലയാളത്തിൽ ഇന്ദിര എന്ന സിനിമയും താരത്തിന്റെ ഇറങ്ങാനായിയുണ്ട്.