അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പെപ്പെ എന്ന നായക കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ മനസ്സിലേക്ക് കയറിയ താരമാണ് നടൻ ആന്റണി വർഗീസ്. യാതൊരു സിനിമ പാരമ്പര്യവുമില്ലാത്ത ഒരു കുടുംബത്തിൽ നിന്നും വന്ന ആന്റണി ഇന്ന് മലയാളികൾക്ക് പ്രിയങ്കരനാണ്. സിനിമയ്ക്ക് പുറത്തും ആന്റണി ഒരു സാധാരണക്കാരനെ പോലെ തന്നെയാണ് ആളുകളോട് പെരുമാറുന്നത്.
ഈ തലമുറയിലെ ആക്ഷൻ ഹീറോ ആയിട്ടാണ് ആന്റണിയെ മലയാളി പ്രേക്ഷകർ കാണുന്നത്. ഓണം റിലീസായ ഇറങ്ങിയ ആർഡിഎക്സിലെ ആന്റണിയുടെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചാവേറിലും ആന്റണി വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ആരവമാണ് ആന്റണിയുടെ ഇനി ഇറങ്ങാനുള്ള ചിത്രം. 2021-ലായിരുന്നു ആന്റണിയുടെ വിവാഹം നടന്നത്.
അനീഷ പൗലോസ് എന്നാണ് ആന്റണിയുടെ ഭാര്യയുടെ പേര്. ഈ കഴിഞ്ഞ ദിവസം ആന്റണിയുടെ ജന്മദിനം ആയിരുന്നു. മുപ്പത്തിനാലാം ജന്മദിനം ആയിരുന്നു. ജന്മദിനത്തിൽ ആന്റണി വർഗീസിന്റെ ഭാര്യ അനീഷ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “എന്റെ പാവം പാവം ഏട്ടായിയ്ക്ക് ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ ഇത്തരമൊരു രത്നം ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്.
വരാനിരിക്കുന്ന ഒരു അത്ഭുതകരവും അനുഗ്രഹീതവുമായ ഒരു വർഷം ആശംസിക്കുന്നു.. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.. ഉമ്മ..”, അനീഷ ആന്റണിക്ക് ഒപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ആന്റണിക്ക് ആശംസകൾ നേർന്നത്. ഏറെ വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു 2021-ൽ അനീഷയും ആന്റണിയും തമ്മിൽ വിവാഹിതരാവുന്നത്.