ജയറാം, മംത മോഹൻദാസ് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിൽ ബാലതാരമായി തിളങ്ങിയ താരമാണ് അനിഖ സുരേന്ദ്രൻ. അതിൽ മംതയുടെ മകളുടെ റോളിൽ അഭിനയിച്ചാണ് അനിഖ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളാണ് അനിഖ അഭിനയിച്ചത്.
അഞ്ച് സുന്ദരികൾ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. തമിഴിൽ അജിത്തിന്റെ മകളായി രണ്ട് സിനിമകളിലാണ് അനിഖ അഭിനയിച്ചത്. യെന്നൈ അറിന്താൽ ആയിരുന്നു ആദ്യ സിനിമ. പിന്നീട് വിശ്വാസത്തിലും അജിത്തിന്റെ മകളായി അനിഖ അഭിനയിച്ചു. ഈ രണ്ട് സിനിമകളോടെ അനിഖയ്ക്ക് തമിഴ് നാട്ടിലും ഒരുപാട് ആരാധകരെ ലഭിച്ചു.
മമ്മൂട്ടിയുടെ മകളായും അനിഖ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ അങ്ങനെ പത്ത് വർഷത്തിന് അടുത്ത് ബാലതാരമായി തിളങ്ങിയ അനിഖ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമകൾ ഇറങ്ങുകയാണ് ഇപ്പോൾ. തെലുങ്കിൽ ബുട്ട ബൊമ്മ റിലീസാവുകയും മലയാളത്തിൽ ഓ മൈ ഡാർലിംഗ് റിലീസിന് ഒരുങ്ങുകയും ചെയ്തിരിക്കുകയാണ്. മലയാള സിനിമയിൽ ഭാവി നായികയായി അനിഖ വളരുകയാണ്.
ഇപ്പോഴിതാ പച്ച നിറത്തിലെ സാരിയിൽ അനിഖ ചെയ്തിരിക്കുന്ന പുതിയ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. മിഴി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രജനിയാണ് മേക്കപ്പ് ചെയ്തത്. ടീക്കി എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ സാരിയാണ് അനിഖ ധരിച്ചിരിക്കുന്നത്. സൗമ്യയാണ് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്. നയൻതാരയുടെ ലുക്കിലേക്ക് ഓരോ വർഷം കഴിയുമ്പോഴും മാറുന്നുവെന്ന് ആരാധകർ പറയുന്നു.