‘ഹലുവയും മത്തി കറിയും പോലെ!! വീണ്ടും മാലിദ്വീപിൽ എത്തി നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സിനിമകൾ ധാരാളം ചെയ്തിട്ടില്ലെങ്കിൽ കൂടിയും നിരവധി ആരാധകരുള്ള ഒരു താരമാണ് നടി അഹാന കൃഷ്ണ. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന രീതിയിലും അറിയപ്പെടുന്ന ഒരാളാണ് അഹാന. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന മലയാള സിനിമയിൽ ഇന്ന് ഫാഷൻ സെൻസേഷനായിട്ടുള്ള ഒരാളാണ്. അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരിൽ അഹാനയും ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടി വരുന്നുണ്ട്.

ഞാൻ സ്റ്റീവ് ലൂപസ് എന്ന രാജീവ് രവി സംവിധാനം ചെയ്ത സിനിമയിലാണ് അഹാന ആദ്യമായി അഭിനയിക്കുന്നത്. അത് തിയേറ്ററുകളിൽ അത്ര വിജയമായിരുന്നില്ല. അഹാനയെ പോലെ തന്നെ അതിൽ നായകനായ ഫർഹാൻ(സംവിധായകൻ ഫാസിലിന്റെ മകൻ) പുതുമുഖമായിരുന്നു. ടോവിനോയ്ക്ക് ഒപ്പമുള്ള ലുക്കാ എന്ന സിനിമയാണ് അഹാനയ്ക്ക് ആരാധകരെ നേടിക്കൊടുക്കാൻ കാരണമായ ചിത്രം.

അഹാനയും അനിയത്തിമാരും ഒരുമിച്ചുള്ള റീൽസുകളും വീഡിയോസും സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധനേടാറുണ്ട്. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് അഹാന. യാത്രകൾ പോവുകയും അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുകയുമൊക്കെ ചെയ്യാറുണ്ട് അഹാന. ഏറെ താരം ഇഷ്ടപ്പെടുന്ന ഒരു സ്ഥലം അത് മാലിദ്വീപാണ്‌. അഹാന തന്നെ അത് ഒരിക്കൽ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഹാന മാലിദ്വീപിലേക്ക് പോയിരിക്കുകയാണോ എന്ന് പുതിയ ചിത്രങ്ങൾ കണ്ടാൽ സംശയികെണ്ടിരിക്കുന്നു. “മാലദ്വീപും റെയിൻ-കോട്ടും ഹലുവയും മത്തി കറിയും പോലെയാണോ..”, എന്ന ക്യാപ്ഷനോടെ റൈൻ കോട്ട് ഇട്ടുനിൽകുന്ന മാലിദ്വീപ് ഫോട്ടോസ് അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൽവ എന്നതിന് പകരം അറിയാതെ ആലുവ എന്നാണ് താരം ടൈപ്പ് ചെയ്തതെന്ന് ചൂണ്ടിക്കാണിച്ച് ആരാധകർ മറുപടിയും ഇട്ടിട്ടുണ്ട്.


Posted

in

by