‘സിൽക്ക് ഗൗണിൽ ഹോളിവുഡ് നടിമാരെ പോലെ തിളങ്ങി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറലാകുന്നു

‘സിൽക്ക് ഗൗണിൽ ഹോളിവുഡ് നടിമാരെ പോലെ തിളങ്ങി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറലാകുന്നു

തെന്നിന്ത്യൻ താരസുന്ദരിയും ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയുടെ മകളായി ഭാസ്കർ ദി റാസ്കൽ, വിശ്വാസം എന്നീ സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിൽ അതിന് മുമ്പ് തന്നെ ബാലതാരമായി അഭിനയിച്ചിട്ടുള്ള അനിഖ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വരുന്നത്.

അതിന് മുമ്പ് ഛോട്ടാ മുംബൈയിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നെങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലാണ്. നയൻതാരയുടെ മകളായി തമിഴിലും മലയാളത്തിലും അഭിനയിച്ചതോടെ കൂടുതൽ പ്രേക്ഷകർ ആരാധകരായി താരത്തിന് ലഭിച്ചു. നയൻതാരയുടെ ചെറിയ മുഖഛായയും താരത്തിനുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

ചെറിയ പ്രായത്തിൽ തന്നെ ഇത്രയേറെ ആരാധകരുള്ള അനിഖ സോഷ്യൽ മീഡിയയിലും സജീവമാണ്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന കാര്യത്തിൽ മുതിർന്ന നടിമാരെക്കാൾ മുന്നിലാണ് ഇപ്പോൾ അനിഖ എന്നുവേണം പറയാൻ. കറുത്ത സിൽക്ക് ഗൗൺ ധരിച്ച് അതിസുന്ദരിയായി ഒരു ഹോളിവുഡ് നടിയുടെ കൂട്ടാണ് ഫോട്ടോഷൂട്ടിൽ കാണാൻ സാധിക്കുന്നത്.

വൈഷ്ണവ് ഫോട്ടോഗ്രാഫി പകർത്തിയ ചിത്രങ്ങളിൽ അനിഖ വളരെ കുറച്ച് ഒർണമെന്റ്സ് മാത്രമേ ഇട്ടിട്ടുള്ളൂ. എലഗന്റ് ആൻഡ് ബോൾഡ് ലുക്കിൽ എത്തിയ അനിഖയുടെ മേക്കപ്പും സ്റ്റൈലിംഗും ചെയ്തിരിക്കുന്നത് ആഷിഫ് മരക്കാരാണ്. അഡോൺ എലഗൻസാണ് വസ്ത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

CATEGORIES
TAGS