‘വെഡിങ് ഫോട്ടോഗ്രാഫി ആകാശത്ത്..! കിടിലം വെറൈറ്റി തന്നെ..’ – വിമാനത്തിലെ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ

‘വെഡിങ് ഫോട്ടോഗ്രാഫി ആകാശത്ത്..! കിടിലം വെറൈറ്റി തന്നെ..’ – വിമാനത്തിലെ വെഡിങ് ഫോട്ടോഷൂട്ട് വൈറൽ

വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നുവെന്ന് ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ.. വിവാഹം എവിടെയാണോ നടക്കുന്നത് അവിടെയാണ് സ്വർഗം എന്നാണ് പറയുന്നത്. വിവാഹം നടന്ന് കഴിഞ്ഞ് പലരും പല രീതിയിലുള്ള വെഡിങ് ഫോട്ടോഷൂട്ടുകൾ പ്ലാൻ ചെയ്യാറുണ്ട്. ചിലപ്പോൾ ഫോട്ടോഗ്രാഫി ടീമോ അല്ലെങ്കിൽ വധുവരന്മാരോ തീരുമാനിക്കും.

ന്യൂജനറേഷൻ ഫോട്ടോഗ്രാഫി പഴയപോലെ ഒന്നുമല്ലല്ലോ ഇപ്പോൾ. ആകെ മാറി വെള്ളത്തിന് അടിയിൽ അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി വരെ നടക്കുന്ന കാലമാണിത്. എന്തെങ്കിലുമൊക്കെ വെറൈറ്റി കൊണ്ടുവരാൻ പലപ്പോഴും വധുവരന്മാർ ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ വിവാഹം എന്നെന്നും ഓർക്കാൻവേണ്ടി വെറൈറ്റി പ്ലാനുമായി അവർ ഫോട്ടോഗ്രാഫി കമ്പനിയെ സമീപിക്കും.

എന്നാൽ വളരെ യാഥാർശ്ചികമായി ഒരു വെറൈറ്റി വെഡിങ് ഫോട്ടോഗ്രാഫി നടന്നിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളത്തിൽ. ചെക്കന്റെ വീട് അങ്കമാലിയിലെ പെണ്ണിന്റെ വീട് കണ്ണൂരുമാണ്. വിവാഹം പെണ്ണിന്റെ സ്ഥലമായ കണ്ണൂരിലാണ് നടന്നത്. വിവാഹം കഴിഞ്ഞ് അന്ന് തന്നെ ചെറുക്കന്റെ വീട്ടിൽ തിരിച്ചെത്തണമാണ് ഹിന്ദു ആചാരപ്രകാരമുള്ള വിശ്വാസം.

അതുകൊണ്ട് തന്നെ വിവാഹത്തിന് തിരിച്ചുള്ള യാത്ര ഫ്ലൈറ്റിൽ ആക്കുകയും വെഡിങ് ഫോട്ടോസ് ഫ്ലൈറ്റിലും എയർപോർട്ടിലും വെച്ച് എടുത്തിരിക്കുകയാണ് ഡോക്ടർ ദമ്പതിമാരായ അരവിന്ദും ആതിരയും അതുപോലെ അവരുടെ ഐഡിയയ്ക്ക് ക്യാമറയിൽ ഒപ്പിയെടുത്ത് പൂരം വെഡിങ് കമ്പനിയും. കല്യാണ വേഷത്തിൽ പെണ്ണിനേയും ചെക്കനേയും കണ്ട സഹയാത്രികരും ആദ്യം ഒന്ന് ഞെട്ടി.

വിദേശികളോടൊപ്പം ഫ്ലൈറ്റിൽ ഇരുന്ന് വധുവരനും കൂടി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അതുപോലെ ഫ്ലൈറ്റിന് വെളിയിൽ ഇറങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ പൂരം വെഡിങ്സ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഇതിന് മുമ്പ് പൂരം വെഡിങ്സിന്റെ ട്രെയ്‌നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

CATEGORIES
TAGS