February 27, 2024

‘ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ തിളങ്ങി അനിഖ സുരേന്ദ്രൻ, ദീപാവലി സ്പെഷ്യലുമായി താരം..’ – ഫോട്ടോസ് വൈറൽ

ധാരാളം മലയാളം, തമിഴ് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് ജനമനസ്സുകളിൽ സ്ഥാനം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലൂടെ അഭിനയം തുടങ്ങിയ അനിഖ തമിഴിലേക്ക് എത്തിയപ്പോൾ ധാരാളം പേരെ ആരാധകരാക്കി മാറ്റുകയും ചെയ്തു. അതുപോലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡിനും അർഹയായിട്ടുള്ള ഒരാളാണ് അനിഖ സുരേന്ദ്രൻ.

ജയറാം നായകനായ സത്യൻ അന്തിക്കാട് ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ അഭിനയ രംഗത്തേക്ക് വരുന്നത്. അതിന് ശേഷം സിനിമയിൽ ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. യെന്നൈ അറിന്താലിലൂടെ തമിഴിലേക്ക് എത്തിയ അനിഖ അജിത്തിന്റെ മകളുടെ റോളിൽ തിളങ്ങി. അജിത്തിന്റെ തന്നെ മകളായി വിശ്വാസത്തിലും അനിഖ അഭിനയിച്ചിരുന്നു.

നാഗാർജുന നായകനായ ദി ഖോസ്റ്റ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അനിഖ അരങ്ങേറിയിരുന്നു. ഈ വർഷമിറങ്ങിയ ആ ചിത്രമാണ് അനിഖയുടെ അവസാനമായി പുറത്തിറങ്ങിയത്. അനിഖ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഓ മൈ ഡാർലിംഗ് ഷൂട്ടിംഗ് പൂർത്തിയായിരുന്നു. ഇത് കൂടാതെ യുവേഴ്സ് ലവിങ്‌ വേദയിലും അനിഖ അഭിനയിച്ചിട്ടുണ്ട്. കപ്പേളയുടെ തെലുങ്ക് റീമേക്കിൽ അനിഖയാണ് നായിക.

അനിഖയുടെ ദീപാവലിയോട് അനുബന്ധിച്ച് ഒരു മനോഹരമായ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചറിന്റെ ക്രീം നിറത്തിലെ ലെഹങ്കയിൽ അതിസുന്ദരിയായിട്ടാണ് അനിഖയെ കാണാൻ സാധിക്കുന്നത്. ഷാഫി ഷകീറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ക്യൂട്ട് എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് കമന്റുകൾ ഇട്ടിരിക്കുന്നത്.