‘ചുവപ്പ് സാരിയിൽ ശാലീന സുന്ദരിയായി നടി ശാലിൻ സോയ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ച് ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ശാലിൻ സോയ. കോട്ടേഷൻ എന്ന സിനിമയിലും മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലും അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച ശാലിൻ ബാലതാരമായി ശരിക്കും തിളങ്ങി. ഒന്നിന് പിറകെ ഒന്നായി സിനിമകളും സീരിയലുകളും ശാലിനെ തേടി വന്നുകൊണ്ടേയിരുന്നു.

എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് ശാലിൻ മലയാളി സിനിമ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായപ്പോൾ, കുടുംബയോഗം എന്ന സീരിയലിലെ അലോനയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ മനസ്സിലും ശാലിൻ സ്ഥാനം പിടിച്ചു. ഓട്ടോഗ്രാഫിലെ വില്ലത്തിയായ ദീപാറാണി എന്ന റോളിൽ കൂടി ശാലിൻ തിളങ്ങിയപ്പോൾ താരത്തിന് ഒരുപാട് ആരാധകരെയും ലഭിക്കുകയുണ്ടായി.

ഒമർ ലുലുവിന്റെ ധമാക്ക എന്ന സിനിമയിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. ഒരു സംവിധായക ആകാനുള്ള തയാറെടുപ്പിലാണ് ശാലിൻ. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുള്ള ശാലിൻ ആദ്യത്തെ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ഫ്യു ഹ്യൂമൻസ് എന്നാണ് സിനിമയുടെ പേര്. ഇത് കൂടാതെ ശാലിൻ അഭിനയിച്ച സിനിമകളും വരാനുണ്ട്.

തന്റെ ആരാധകർക്ക് ദീപാവലി ആശംസിച്ചുകൊണ്ട് ശാലിൻ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചുവപ്പ് നിറത്തിലെ സാരിയിൽ ശാലീന സുന്ദരിയായി ശാലിൻ മാറുകയാണ് ചെയ്തത്. ശാലിന്റെ അമ്മയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. തൗസൻഡ് ട്രെഡസിന്റെ സാരിയാണ് ശാലിൻ ധരിച്ചിരിക്കുന്നത്. പൊളിയെന്നാണ് ആരാധകരിൽ ചിലർ കമന്റുകൾ നല്കിയിരിക്കുന്നത്.