December 4, 2023

‘പര്‍വ്വതത്തിൽ നിന്ന്!! മണാലിയിൽ അവധി ആഘോഷിച്ച് നടി അനശ്വര രാജൻ..’ – ചിത്രങ്ങൾ പങ്കുവച്ച് താരം

സിനിമ മേഖലയിൽ ബാലതാരമായി അഭിനയിക്കുന്ന താരങ്ങളെ പിന്നീട് നായികയായും നായകനായുമൊക്കെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ചിലർ വർഷങ്ങൾ കഴിഞ്ഞാണ് അങ്ങനെ വരാറുളളതെങ്കിലും ചിലർ വളരെ പെട്ടന്ന് തന്നെ ബാലതാരത്തിൽ നിന്ന് നായികയായി മാറാറുണ്ട്. ലീഡ് ചെയ്യാൻ തങ്ങൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ സാധിക്കുമെന്നും അവരിൽ പലരും പ്രേക്ഷകരെ തെളിയിച്ചിട്ടുമുണ്ട്.

അത്തരത്തിൽ ബാലതാരമായി അഭിനയിച്ച് വളരെ പെട്ടന്ന് തന്നെ ലീഡ് റോളിലേക്ക് എത്തിയ ഒരാളാണ് നടി അനശ്വര രാജൻ. വെറും 19 വയസ്സ് മാത്രമാണ് അനശ്വരയുടെ പ്രായം. പതിനാലാം വയസ്സിൽ ബാലതാരമായി തിളങ്ങിയ അനശ്വരയ്ക്ക് പതിനേഴാം വയസ്സിൽ നായികയായി മാറാൻ സാധിച്ചിരുന്നു. മഞ്ജു വാര്യരയുടെ മകളായി അഭിനയിച്ചുകൊണ്ട് ഉദാഹരണം സുജാതിയിലൂടെ തുടക്കം കുറിച്ചു അനശ്വര.

അവിടിങ്ങോട്ട് അനശ്വരയുടെ സിനിമ ലൈഫിൽ മികച്ച അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകളിൽ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുകയും ആ രണ്ട് സിനിമകളും സൂപ്പര്ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ഇത് കൂടാതെ വേറെയും ചില സിനിമകളിൽ അനശ്വര അഭിനയിച്ചിട്ടുണ്ട്. അനശ്വരയുടെ ചേച്ചി ഐശ്വര്യയും ചെറിയ റോളിൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

സൂപ്പർ ശരണ്യയിലാണ് ഐശ്വര്യ അനശ്വരയ്ക്ക് ഒപ്പം അഭിനയിച്ചത്. ചേച്ചിക്കും സൂപ്പർ ശരണ്യയിൽ അഭിനയിച്ച ദേവികയ്ക്കും മറ്റു സുഹൃത്തുകൾക്കും ഒപ്പം മണാലിയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് അനശ്വര. “മലമുകളിൽ നിന്ന്” എന്ന ഹിന്ദിയിൽ ക്യാപ്ഷൻ എഴുതികൊണ്ട് അവിടെ നിന്നുള്ള ചിത്രങ്ങൾ അനശ്വര തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്.