‘തെങ്ങിന് കീഴിൽ സ്റ്റൈലിഷ് ലുക്കിൽ നടി ആൻഡ്രിയ ജെർമിയ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായി മാറിയ തെന്നിന്ത്യൻ നടിയാണ് ആൻഡ്രിയ ജെർമിയ. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലാണ് ആൻഡ്രിയ മലയാളത്തിൽ ആദ്യം അഭിനയിക്കുന്നതെങ്കിലും അതിന് മുമ്പ് തമിഴിൽ തിളങ്ങിയ താരമാണ്. പച്ചക്കിളി മുത്തുച്ചരം ആണ് ആൻഡ്രിയയുടെ ആദ്യ സിനിമ. അത് കഴിഞ്ഞ് 4-5 തമിഴ് സിനിമകളിൽ ആൻഡ്രിയ അഭിനയിച്ചു.

പിന്നീടാണ് ആൻഡ്രിയ മലായാളത്തിലേക്ക് എത്തുന്നത്. മലയാളത്തിൽ അകെ നാല്‌ സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു. ഫഹദ്, പൃഥ്വിരാജ്, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ സിനിമകളിലാണ് ആൻഡ്രിയ അഭിനയിച്ചിട്ടുള്ളത്. ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പൻ എന്നിവയാണ് ആൻഡ്രിയ മലയാളത്തിൽ അഭിനയിച്ച സിനിമകൾ. വിശ്വരൂപമൊക്കെ ആൻഡ്രിയയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്ത ചിത്രമായിരുന്നു.

അഭിനയം കൂടാതെ ഗായികയായും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ഒരാളാണ് ആൻഡ്രിയ. അന്യനിലെ കണ്ണും കണ്ണും നോക്കിയാ എന്ന ഗാനമാണ് ആൻഡ്രിയ ആദ്യമായി അഭിനയിക്കുന്നത്. ഗൂഗിൾ ഗൂഗിൾ, ഏക് ദോ തീൻ, പോ മോനെ ദിനേശാ, ഊ സെലറിയ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആൻഡ്രിയ സിനിമയിൽ പാടിയിട്ടുണ്ട്. അരൺമനൈ 3-യാണ് ആൻഡ്രിയയുടെ അവസാനം ഇറങ്ങിയ ചിത്രം.

ഇൻസ്റ്റാഗ്രാമിൽ സജീവമായ ആൻഡ്രിയ തെങ്ങിന് കീഴിൽ സ്റ്റൈലിഷ് ലുക്കിൽ പച്ച കളർ മിനി ഡ്രെസ്സിൽ നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. തലയിൽ തേങ്ങ വീഴാതെ നോക്കണേ എന്ന് ചിലർ തമിഴിൽ കമന്റ് ഇട്ടിട്ടുണ്ട്. ഐ ഫോണിൽ എടുത്ത ചിത്രങ്ങളാണെന്നും ക്യാപ്ഷനിൽ ആൻഡ്രിയ എഴുതിയിട്ടുണ്ട്. അൽതാഫ് മമ്മൂവാണ് ആൻഡ്രിയയ്ക്ക് ഈ മേക്കോവറിനായി മേക്കപ്പ് ചെയ്തത്.