February 27, 2024

‘നീ സമുദ്രം പോലെ ആഴമുള്ളവളാണ്!! ബീച്ചിൽ ഹോട്ട് ലുക്കിൽ നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന സിനിമയിലാണ് അനശ്വര മഞ്ജുവിന്റെ മകളായി ഒരു മുഴുനീള കഥാപാത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. അത് കഴിഞ്ഞ് എവിടെ എന്ന സിനിമയിൽ അനശ്വര അഭിനയിച്ചു. പിന്നീട് അനശ്വര നായികയായി അഭിനയിച്ച സിനിമകൾ ഇറങ്ങാൻ തുടങ്ങി.

അനശ്വരയും മാത്യു തോമസും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമ പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിച്ചിരുന്നു. ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ആ സിനിമ 50 കോടിയിൽ അധികം കലക്ഷനും നേടിയിരുന്നു. പിന്നീട് ഇങ്ങോട്ട് അനശ്വര നായികയായി പല സിനിമകൾ ചെയ്തു. ടൈറ്റിൽ റോളിൽ അഭിനയിച്ച സൂപ്പർ ശരണ്യയും ഹിറ്റായതോടെ അനശ്വര സിനിമയിൽ സ്ഥാനം ഉറപ്പിച്ചു.

തൃഷ അഭിനയിച്ച രംഗി എന്ന ചിത്രത്തിലാണ് ആവാസനമായി അനശ്വര അഭിനയിച്ചത്. ഇനി അനശ്വര അഭിനയിക്കുന്നത് ബോളിവുഡിലാണെന്നതും ശ്രദ്ധേയമാണ്. ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി പതിപ്പായ യാരിയാൻ 2-വിലാണ് അനശ്വര അടുത്തതായി അഭിനയിക്കുന്നത്. അതിൽ പ്രിയ വാര്യരും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അനശ്വരയ്ക്ക് സിനിമയ്ക്ക് പുറത്ത് ഒരു ഗ്ലാമറസ് പരിവേഷമുണ്ടായിരുന്നു.

പലപ്പോഴും അനശ്വരയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് തന്നെ വൈറലാവാറുണ്ട്. അനശ്വരയുടെ ഏറ്റവും പുതിയ ഒരു ഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കവർന്നിരിക്കുന്നത്. വളരെ ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിലാണ് അനശ്വര ഷൂട്ട് ചെയ്തിരിക്കുന്നത്. മോഹിത് തിവാരിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഒരു കടൽ തീരത്ത് വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.