December 2, 2023

‘മഴയുള്ള സായാഹ്നത്തിൽ ചായ അത്യുത്തമം! ക്യൂട്ട് ലുക്കിൽ നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

ഉദാഹരണം സുജാത എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബാലതാരമായിരുന്നു അനശ്വര രാജൻ. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് കരിയർ തുടങ്ങാനുള്ള ഭാഗ്യവും അനശ്വരയ്ക്ക് ലഭിച്ചു. മികച്ച അഭിനയ മികവ് കാഴ്ചവച്ച അനശ്വരയെ മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു.

എവിടെ എന്ന സിനിമയിൽ അതിന് ശേഷം അനശ്വര അഭിനയിച്ചു. തൊട്ടടുത്ത ചിത്രത്തിൽ തന്നെ ലീഡ് റോളിൽ അഭിനയിക്കാൻ അനശ്വരയ്ക്ക് സാധിച്ചു. മാത്യു തോമസും അനശ്വരയും ഒരുമിച്ച് അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ തിയേറ്ററുകളിൽ വലിയ വിജയമായി മാറി. സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ തന്നെ ഒരു സിനിമ 50 കോടി നേടാൻ കഴിയുമെന്ന് തെളിയിച്ച ഒരു സിനിമ കൂടിയായിരുന്നു അത്.

മൈ സാന്റാ, ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകളിൽ അനശ്വര അതിന് ശേഷം അഭിനയിച്ചു. താരം ടൈറ്റിൽ റോളിൽ എത്തിയ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റായ സൂപ്പർ ശരണ്യയും മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ടു. അവിയൽ എന്ന സിനിമയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയത്. മൈക്ക്, രംഗി എന്നീ സിനിമകളാണ് അനശ്വരയുടെ ഇനി പുറത്തിറങ്ങാനുള്ളത്.

മറ്റു താരങ്ങളെ പോലെ അനശ്വരയും സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കാറുണ്ട്. ഫോട്ടോഷൂട്ടുകൾക്ക് ഒപ്പം തന്നെ തന്റെ യാത്രകളുടെയും അല്ലാതെയുമുള്ള ചിത്രങ്ങളും അനശ്വര പോസ്റ്റ് ചെയ്യാറുണ്ട്. “നിങ്ങളുടെ ഉറ്റചങ്ങാതിക്ക് ഒപ്പം മഴയുള്ള സായാഹ്നത്തിൽ ഒരു ചായ – അത്യുത്തമം..” എന്ന ക്യാപ്ഷനോടെ ഒരു ചായക്കടയിൽ ഇരിക്കുന്ന സിമ്പിൾ ചിത്രങ്ങൾ അനശ്വര ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്.