സിനിമയിൽ വളരെ പെട്ടന്ന് സ്ഥാനം ഉറപ്പിച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാതയിൽ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവിന്റെ മകളുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ട് സിനിമ ജീവിതത്തിന് തുടക്കം കുറിച്ച അനശ്വര വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും ചെയ്തു. മൂന്നാമത്തെ ചിത്രത്തിൽ തന്നെ അനശ്വര നായികയായി വേഷം ചെയ്യുകയും ചെയ്തു.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ആ സിനിമ തിയേറ്ററുകളിൽ വലിയ വിജയമായി തീരുകയും ചെയ്തു. അതിന് ശേഷം നായികയായി അഭിനയിക്കാൻ അനശ്വര രാജന് കൂടുതൽ അവസരങ്ങൾ വന്നു. ആദ്യ രാത്രി, വാങ്ക് തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ച അനശ്വര ടൈറ്റിൽ റോളിൽ തന്നെ തിളങ്ങിയ സൂപ്പർ ശരണ്യ കൂടി സൂപ്പർഹിറ്റായി മാറിയതോടെ മുൻനിര നായികാ നിരയിലേക്ക് എത്തി.
അതും ചെറിയ പ്രായത്തിൽ തന്നെ മുൻനിര നായികയായി മാറുക എന്ന് പറയുന്നത് അത്ര എളുപ്പമായിരുന്നില്ല. അവിയൽ, മൈക്ക് എന്നീ സിനിമകളാണ് അനശ്വരയുടെ അവസാനമായി പുറത്തിറങ്ങിയത്. രണ്ടും പക്ഷേ തിയേറ്ററുകളിൽ വിജയമായിരുന്നില്ല. അനശ്വര തമിഴിൽ ആദ്യമായി അഭിനയിച്ച രംഗിയാണ് ഇനി അടുത്തതായി ഇറങ്ങാനുള്ള താരത്തിന്റെ ചിത്രം.
ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്കായി എത്തുന്ന യാരിയാൻ 2-വിൽ ഒരു പ്രധാന വേഷത്തിൽ അനശ്വര അഭിനയിക്കുന്നുണ്ട്. കണ്ണൂർ സ്വദേശിനിയാണ് അനശ്വര. അതെ സമയം അനശ്വര പങ്കുവച്ച പുതിയ ചിത്രങ്ങൾ ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ്. സൂര്യ പ്രഭയിൽ മിന്നിത്തിളങ്ങിയ അനശ്വരയെ ചിത്രങ്ങളിൽ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകരും പറയുന്നു.