‘ഉദാഹരണം സുജാത’ എന്ന സിനിമയിൽ ലേഡി സൂപ്പർസ്റ്റാറിന്റെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് അനശ്വര രാജൻ. ആദ്യ സിനിമയിൽ തന്നെ ജനഹൃദയങ്ങളിൽ ഇടം നേടിയ അനശ്വര പിന്നീട് ഒന്നിന് പിറകെ ഒന്നായി നല്ല സിനിമകളിൽ അഭിനയിച്ചു. ഉദാഹരണം സുജാത കഴിഞ്ഞ് എവിടെ എന്ന സിനിമയിലും അനശ്വര ബാലതാരമായി അഭിനയിച്ചിരുന്നു.
തൊട്ടടുത്ത ചിത്രത്തിൽ തന്നെ ലീഡ് റോളിലും അനശ്വര അഭിനയിച്ചു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലാണ് അനശ്വര ആദ്യമായി ലീഡ് റോളിൽ തിളങ്ങിയത്. ആ സിനിമ 50 കോടിയിൽ അധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. മൈ സാന്റാ, ആദ്യരാത്രി, വാങ്ക് തുടങ്ങിയ സിനിമകൾ അതിന് ശേഷം അനശ്വര ചെയ്തു. അനശ്വര ടൈറ്റിൽ റോളിൽ അഭിനയിച്ച ചിത്രമായിരുന്നു സൂപ്പർ ശരണ്യ.
ഈ വർഷം ഇറങ്ങിയ സിനിമകളിലെ ആദ്യത്തെ സൂപ്പർഹിറ്റ് ആയിരുന്നു സൂപ്പർ ശരണ്യ. അവിയൽ എന്ന ചിത്രമാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയത്. സൂപ്പർ ശരണ്യയിൽ അനശ്വരയ്ക്ക് ഒപ്പം ഒരു കഥാപാത്രം ചെയ്ത ഒരാളായിരുന്നു ദേവിക ഗോപാൽ നായർ. മിന്നും പ്രകടനമായിരുന്നു ദേവികയും കാഴ്ചവച്ചത്. അനശ്വര ഇപ്പോഴിതാ ദേവികയ്ക്കും സുഹൃത്തുകൾക്കും ഒപ്പം ട്രിപ്പ് പോയിരിക്കുകയാണ്.
ഹിമാചൽ പ്രദേശത്തിലെ മണാലിയിലാണ് അനശ്വരയും ചേച്ചിയായ ഐശ്വര്യയും ദേവികയും മറ്റ് സുഹൃത്തുക്കളും ചേർന്ന് ട്രിപ്പ് പോയത്. ട്രെക്കിംഗ് നടത്തുന്നതിന്റെ ചിത്രങ്ങളും ദേവിക പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവർ മണാലിയിൽ എത്തിയത്. രണ്ട് ദിവസത്തെയും ചിത്രങ്ങൾ ദേവികയാണ് അനശ്വരയുടെ ആരാധകർക്ക് വേണ്ടി കൂടി പങ്കുവച്ചത്. അടിച്ചുപൊളിക്കൂ എന്നാണ് ആരാധകർ കമന്റ് ചെയ്തത്.