2017-ൽ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് അനശ്വര രാജൻ. 2015-ൽ ആണ് അനശ്വര ആദ്യമായി ക്യാമറയുടെ മുന്നിൽ വരുന്നത്. ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിലൂടെ ആണ് താരത്തിന്റ തുടക്കം. ഉദാഹരണം സുജാതയിലെ ആതിര കൃഷ്ണൻ എന്ന കഥാപാത്രമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ മകളായി ആണ് അനശ്വര അഭിനയിച്ചത്.
ചിത്രവും ചിത്രത്തിലേ അഭിനയവും താരത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. 2019-ൽ എവിടെ എന്ന ചിത്രത്തിലും അനശ്വര അഭിനയിച്ചു. വേണ്ട രീതിയിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. അതെ വർഷം തന്നെ തണ്ണീർമത്തൻ എന്ന ചിത്രത്തിൽ താരം നായികയായി അരങ്ങേറ്റം കുറിച്ചു. മാത്യൂസ് വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ആരുന്നു മറ്റു കഥാപാത്രങ്ങൾ. ചിത്രം സൂപ്പർഹിറ്റ് ആയായതോടെ അനശ്വര മുൻനിര നായികമാരിൽ ഇടം പിടിക്കുകയായിരുന്നു.
കൂടുതൽ പണം വാരിയ മൂന്നാമത്തെ ചിത്രം കൂടിയാണ് തണ്ണീർമത്തൻ ദിനങ്ങൾ. തുടർന്ന് മൈ സാന്റാ, ആദ്യരാത്രി, വാങ്ക്, സൂപ്പർ ശരണ്യ, മൈക്ക്, അവിയൽ, തൃഷ നായികയായ ആദ്യ തമിഴ് അരങ്ങേറ്റ ചിത്രം റാങ്കി, പ്രണയവിലാസം, തഗ്സ് തുടങ്ങി പത്തിൽ കൂടുതൽ ചിത്രങ്ങളിൽ അനശ്വര അഭിനയിച്ചു കഴിഞ്ഞു.
റിലീസിനായി കാത്തിരിക്കുന്ന ആദ്യ ഹിന്ദി അരങ്ങേറ്റ ചിത്രം യാരിയൻ 2. ബാംഗ്ലൂർ ഡേയ്സ് എന്ന മലയാളം ചിത്രത്തിന്റെ റീമേക് ആണ് യാരിയൻ 2, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ഇതിനോടകം ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ബ്ലാക്ക് ഡ്രെസ്സിൽ അതീവ ഗ്ലാമറസ് ആയി ആണ് അനശ്വര വന്നിരിക്കുന്നത്.