പുതിയ വസ്ത്രാലയമോ സ്വർണ കടയോ മറ്റു ഷോപ്പുകളോ ഉദ്ഘാടനം ചെയ്യാൻ വേണ്ടി സിനിമ-സീരിയൽ താരങ്ങൾ എത്തുന്നത് മിക്കപ്പോഴും നമ്മൾ കണ്ടിട്ടുള്ള കാഴ്ചയാണ്. കടയുടമകൾ തങ്ങളുടെ സ്ഥാപനത്തിന്റെ പേര് തുടക്കത്തിൽ തന്നെ ആ സ്ഥലത്ത് ശ്രദ്ധനേടാൻ വേണ്ടിയാണ് താരങ്ങളെ കൊണ്ടുവരുന്നത്. സൂപ്പർസ്റ്റാറുകൾ മുതൽ സാധാരണ താരങ്ങൾ വരെ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്.
ചിലപ്പോൾ സൗഹൃദത്തിന്റെ പേരിൽ പങ്കെടുക്കുമ്പോൾ ചിലപ്പോൾ താരങ്ങൾ പണം വാങ്ങി തന്നെ ഉദ്ഘാടനം ചെയ്യാറുണ്ട്. ഈ കഴിഞ്ഞ ദിവസമായി കേരളത്തിൽ അങ്ങോളമിങ്ങോളം ഔട്ട് ലെറ്റുകളുള്ള ‘ഫ്രൂട്ട് ബേ’ എന്ന ജ്യൂസ് ഷോപ്പിന്റെ തങ്ങളുടെ ഇരുപത്തിയൊന്നാമാതെ ഔട്ട് ലെറ്റ് കോട്ടക്കിൽ ഉദ്ഘാടനം ചെയ്തത്. നടി അനശ്വര രാജനാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. താരത്തിനെ കാണാൻ വൻ ജനപ്രവാഹമായിരുന്നു എത്തിയിരുന്നത്. കാറിൽ വന്നിറങ്ങിയ അനശ്വര വളരെ പ്രയാസപ്പെട്ടാണ് കടയുടെ അടുത്തേക്ക് പോയത്. അനശ്വര ഉദ്ഘാടനത്തിന് ശേഷം അനശ്വര ഫ്രൂട്ട് ബേ സ്പെഷ്യൽ ജ്യൂസായ ഷോട്സും കുടിച്ചിട്ടാണ് തിരിച്ചുപോയത്. ചിത്രങ്ങൾ എടുത്തിരിക്കുന്നത് മനു ശങ്കർ.
വൈറ്റ് ടോപ്പും അതിന് ചേരുന്ന ഫ്രോക്കും ധരിച്ചാണ് ചടങ്ങിന് അനശ്വര എത്തിയത്. പൊളി ലുക്കാണെന്നാണ് ആരാധകർ പറയുന്നത്. സൂപ്പർ ശരണ്യയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുകയാണ് സിനിമ. ജോൺ എബ്രഹാം നിർമ്മിക്കുന്ന മൈക്ക് എന്ന സിനിമയാണ് അനശ്വരയുടെ അടുത്ത ചിത്രം.