‘ഇത് കണ്ണോ അതോ കാന്തമോ!! ചുവപ്പ് സാരിയിൽ ക്യൂട്ട് ലുക്കിൽ നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിലെ യുവ താരനിരയിൽ വളർന്ന് വന്ന താരമാണ് നടി അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന മഞ്ജു വാര്യർ ചിത്രത്തിൽ ബാലതാരമായി അവരുടെ മകളായി അഭിനയിച്ച് തുടക്കം കുറിച്ച അനശ്വര ഇന്ന് തിരക്കുള്ള യുവനടിയാണ്. മലയാളത്തിൽ നിന്ന് തുടങ്ങിയ അനശ്വര രാജൻ ഇന്ന് ബോളിവുഡിൽ ആദ്യ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ കീർത്തി എന്ന കഥാപാത്രമാണ് അനശ്വരയ്ക്ക് ഒരുപാട് ആരാധകരെ നേടി കൊടുത്ത സിനിമ. പിന്നീട് നായികയായി അഭിനയിച്ച സൂപ്പർ ശരണ്യ തിയേറ്ററുകളിൽ ഗംഭീര വിജയം നേടുകയും ചെയ്തിരുന്നു. അതോടെ കരിയറിൽ മാറ്റങ്ങളും വന്നു. നായികയായി കൂടുതലാ അവസരങ്ങളും അനശ്വരയ്ക്ക് ലഭിച്ചു. തമിഴിൽ ഇറങ്ങിയ തഗ്സ് ആണ് അവസാന ചിത്രം.

മലയാളത്തിൽ മികച്ച അഭിപ്രായം നേടിയ പ്രണയവിലാസമാണ് അനശ്വരയുടെ അവസാനമായി ഇറങ്ങിയത്. അനശ്വരയുടെ ഹിന്ദി ചിത്രമായ യാരിയാൻ 2 ഇപ്പോൾ ഷൂട്ടിംഗ് നടക്കുകയാണ്. ഗ്ലോബ് എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വര അഭിനയ ജീവിതം തുടങ്ങിയത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളും പറയുന്നതിലും അനശ്വര ഒട്ടും തന്നെ പിറകിൽ അല്ല.

ഇൻസ്റ്റാഗ്രാമിലോക്കെ അനശ്വര ഫോട്ടോസ് പങ്കുവെക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി മാറാറുണ്ട്. ചുവപ്പ് നിറത്തിലെ മനോഹരമായ സാരി ധരിച്ച് ക്യൂട്ട് ലുക്കിൽ ആരാധക മനം കവർന്ന ചിത്രങ്ങൾ അനശ്വര പങ്കുവച്ചിരിക്കുകയാണ്. ഐഷ മൊയ്തുവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഇത് കണ്ണോ അതോ കാന്തമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അനുഷ റെജിയാണ് സ്റ്റൈലിംഗ്.