2022-ൽ റിലീസായ മമ്മൂട്ടി നായകനായ അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ആണ് ഭീഷ്മ പർവ്വം. അതിലൂടെ മലയാളികൾക്ക് പരിചിതയായ താരം ആണ് അനസൂയ. ആലിസ് എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ നായികയായി വന്ന താരത്തെ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. അല്ലു അർജുൻ നായകനായ ഫഹദ് ഫാസിൽ വില്ലനായ പുഷ്പായിലൂടെയും താരത്തെ മലയാളികൾക്ക് അറിയാം.
2003-ൽ നാഗ എന്ന ചിത്രത്തിലൂടെ ആണ് അനസൂയ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റ് ആയി ആണ് ആദ്യ ചിത്രത്തിൽ താരം ക്യാമറയുടെ മുന്നിൽ അവതരിക്കുന്നത്. പിന്നീട് അവതാരകയായും സ്റ്റേജ് ഷോ പ്രെസെന്റർ ആയും അനസൂയ തെലുങ്കിൽ കൂടുതൽ മികവ് കൈ വരിച്ചു. സൊഗ്ഗടെ ചിന്നി നയന, ക്ഷണം, വിന്നർ, ഗായത്രി, രംഗസ്ഥലം, യാത്ര, കഥനം, മീക്കു മാത്രാ ചേപ്പാ, താങ്ക്യു ബ്രദർ, കില്ലാഡി തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അനസൂയ അഭിനയിച്ചു.
റിലീസിനായി കാത്തിരിക്കുന്ന രണ്ടോളം ചിത്രങ്ങളും. അവതരികയായി മുന്നേറിയ അനസൂയ നിരവധി ഹിറ്റ് സ്റ്റേജ് ഷോകളുടെ മുഖ്യ ആകർഷണം ആയിരുന്നു. പുഷ്പ എന്ന ചിത്രത്തിലേ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രശംസ താരത്തിന് ലഭിച്ചു. തികച്ചും വ്യത്യസ്ത കഥാപാത്രങ്ങളെ ആണ് അനസൂയ അവതരിപ്പിക്കുന്നത്. മിക്ക സിനിമകളിൽ ഗെറ്റപ്പ് ചേഞ്ച് കൊണ്ടുവരാനും അനസൂയ ശ്രദ്ധിക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്. കൂടുതലും യുവതീയുവാക്കൾ. താരത്തിന് തെലുങ്കിൽ മാത്രമല്ല ആരാധകർ ഉള്ളത് മലയാളികളും അനസൂയയുടെ ആരാധകരാണ്. ഇപ്പോൾ അനസൂയ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള സ്വിമ്മിങ് പൂളിൽ ബിക്കിനിയിൽ ആണ് അനസൂയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.