‘ദാക്ഷായണി നമ്മൾ വിചാരിച്ച ആളല്ല സാർ! ഭർത്താവ് എടുത്ത ചിത്രങ്ങളുമായി അനസൂയ..’ – ഫോട്ടോസ് വൈറൽ

അല്ലു അർജുൻ പ്രധാന വേഷത്തിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രമായ പുഷ്പയിലൂടെ ഒട്ടുമിക്ക മലയാളി പ്രേക്ഷകർക്കും സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വാജ്. അതിന് മുമ്പും തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അനസൂയയെ കൂടുതൽ മലയാളികളും ആദ്യമായി കാണുന്നത് പുഷ്പായിലൂടെയാണ്‌. ടെലിവിഷൻ അവതാരകയായിട്ട് ആയിരുന്നു അനസൂയയുടെ തുടക്കം.

പുഷ്പയ്ക്ക് ശേഷം അനസൂയയ്ക്ക് മലയാളത്തിലും അഭിനയിച്ചു. മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ ഇറങ്ങിയ ഭീഷ്മപർവത്തിൽ അനസൂയ അദ്ദേഹത്തിന്റെ മുൻകാമുകിയുടെ റോളിൽ അഭിനയിച്ചിരുന്നു. അങ്ങനെ കേരളത്തിലും ഒരുപാട് ആരാധകരെ അനസൂയയ്ക്ക് ലഭിക്കുകയുണ്ടായി. പുഷ്പായിലെ ദാക്ഷായണിയാകാനും ഭീഷ്മയിലെ ആലീസ് ആകാനും വലിയ മേക്കോവറാണ് അനസൂയ നടത്തിയതെന്നും ശ്രദ്ധേയമാണ്.

യഥാർത്ഥ ജീവിതത്തിലെ അനസൂയ പക്ഷേ ഏറെ വ്യത്യസ്തയാണ്. ഭർത്താവിന് ഒപ്പം തായ്‌ലൻഡിൽ പോയിരിക്കുകയാണ് അനസൂയ. വിവാഹ വാർഷികം ആഘോഷിക്കാൻ വേണ്ടിയാണ് അനസൂയ അവിടേക്ക് പോയിരിക്കുന്നത്. ഭർത്താവ് എടുത്ത ബീച്ച് ചിത്രങ്ങൾ അനസൂയ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഇത്രയും ഹോട്ടായി ഇതിന് മുമ്പ് അനസൂയയെ ഒരുപക്ഷേ ആരും കണ്ടിട്ടുണ്ടാവില്ല എന്നതാണ് സത്യം.

“ജൂൺ പകുതിയോടെ നമ്മൾ എത്തുമ്പോൾ.. അരിച്ചെടുക്കാതെ പകർത്തിയ ചില നിമിഷങ്ങൾ ഗ്രാമിന് നഷ്ടമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. പ്രകൃതിയിൽ നിന്നും എന്റെ ഉള്ളിൽ നിന്നും പൂർണ്ണമായും തിളങ്ങുന്നു.. ഈ വർഷത്തെ എന്റെ ഏറ്റവും അവിസ്മരണീയമായ യാത്രകളിൽ നിന്ന്..”, അനസൂയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. പുഷ്പയുടെ രണ്ടാം ഭാഗത്തിലും അനസൂയ അഭിനയിക്കുന്നുണ്ട്.