‘ഞാൻ ദുർബലയാണ്, തകർച്ചകളുണ്ടായി! പൊട്ടിക്കരഞ്ഞ് ഭീഷ്മപർവ്വത്തിലെ നായിക അനസൂയ..’ – വീഡിയോ കാണാം

തെലുങ്ക് ചിത്രമായ പുഷ്പ, മമ്മൂട്ടിയുടെ ഭീഷ്മപർവം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾ സുപരിചിതയായ താരമാണ് നടി അനസൂയ ഭരദ്വാജ്. ധാരാളം ആരാധകരും അനസൂയയ്ക്കുണ്ട്. പക്ഷേ ആരാധകരുമായി താരം ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. പൊട്ടി കരയുന്ന താരത്തിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയോടൊപ്പം എന്താണ് കരയാനുള്ള കാരണവും അനസൂയ കുറിച്ചിട്ടുമുണ്ട്.

“എല്ലാവർക്കും നമസ്കാരം.. എല്ലാവരും നല്ല ആരോഗ്യവും മനസികാവസ്ഥയിലൂടെയും ആണെന്ന് വിശ്വസിക്കുന്നു. എന്റെ ഈ പോസ്റ്റ് കണ്ട് നിങ്ങൾ എല്ലാവരും ആശയക്കുഴപ്പത്തിലാണെന്ന് എനിക്ക് അറിയാം. സമൂഹ മാധ്യമങ്ങൾ തുടക്കത്തിൽ, എന്റെ അറിവിൽ ലോകം എമ്പാടുമുള്ള ബന്ധം ഉണ്ടാക്കാൻ വേണ്ടി തുടങ്ങിയവയാണ്. ഒരു നല്ല സ്ഥലമാക്കി മാറ്റാൻ വേണ്ടി, വിജ്ഞാനപ്രദമായ കാര്യങ്ങൾ പങ്കുവയ്ക്കാൻ വേണ്ടി, ജീവിതരീതികളും സംസ്കാരങ്ങളും അനുഭവിക്കാൻ വേണ്ടി. സന്തോഷം പകരാൻ വേണ്ടി.

എനിക്ക് അത്ഭുതം തോന്നുന്നു, ഇന്ന് അതിൽ ഏതെങ്കിലും നടക്കുന്നുണ്ടോ? എന്തായാലും.. ഈ പോസ്റ്റിന്റെ ഉദ്ദേശം, ഞാൻ ഇടുന്ന പോസ്റ്റുകൾ, ഫോട്ടോഷൂട്ടുകൾ, കാൻഡിഡുകൾ, പുഞ്ചിരികൾ, നൃത്തം എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളും അങ്ങനെയാണ്! അതെല്ലാം നിങ്ങളുമായി പങ്കുവെക്കുന്നു. ഇതും എന്റെ ജീവിതത്തിന്റെ ഘട്ടങ്ങളാണ്. ഞാൻ അത്ര ശക്തയല്ല, ദുർബലയാണ്, എനിക്ക് തകർച്ചകളുണ്ടായിട്ടുണ്ട്. നിങ്ങൾ അറിയണം, അത് അനിവാര്യമാണ്. മനുഷ്യനായി ഇരിക്കുക. ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ, ചില വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് അനുവാദമില്ല.

കണ്ടില്ലെന്നുള്ള മനോഭാവം ഉണ്ടായിരിക്കണം ഞങ്ങൾക്ക്! എന്നാൽ യഥാർത്ഥ ഞാൻ അതല്ല, എന്റെ ശക്തിയും അതല്ല. എന്റെ ശക്തി ഇതാണ്. നന്നായി പൊട്ടിക്കരഞ്ഞിട്ട് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് ഒരു പുഞ്ചിരിയോടെ ലോകത്തെ അഭിമുഖീകരിക്കുക. ശരിയല്ല എന്നത് ശരിയാണ്.. പക്ഷേ ഉയർത്തെഴുനേൽക്കാൻ ശ്രമിക്കുക. പൂർണമായും അറിയാത്ത ഒരാളോട് മോശമായി പെരുമാറുന്നതിന് മുമ്പ് ഒന്ന് ആലോചിക്കുക. അതുപോലെ അത്തരക്കാർ നേരെയാവാൻ വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്..”, അനസൂയ കുറിച്ചു.