കേരളത്തിൽ ഉൾപ്പടെയുള്ള തിയേറ്ററുകളിൽ ഹൗസ് ഫുൾ ഷോകളിൽ പ്രദർശനം നടത്തി മിന്നും വിജയം നേടിയ ഒരു തെലുങ്ക് ചിത്രമായിരുന്നു പുഷ്പ. അല്ലു അർജുൻ നായകനായി അഭിനയിച്ച ചിത്രത്തിൽ മലയാളത്തിന്റെ അഭിമാനമായ നടൻ ഫഹദ് ഫാസിൽ ആയിരുന്നു വില്ലനായി എത്തിയത്. ഫഹദിന്റെ ആദ്യ തെലുങ്ക് സിനിമ കൂടിയായിരുന്നു ഇത്. പുഷ്പയുടെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.
പുഷ്പയിലൂടെ മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയ താരമാണ് നടി അനസൂയ ഭരദ്വാജ്. തെലുങ്ക് സിനിമകളിൽ അതിന് മുമ്പ് തന്നെ അഭിനയിച്ചിട്ടുള്ള ഒരാളാണെങ്കിൽ പുഷ്പയിൽ ദാക്ഷായണി എന്ന കഥാപാത്രമാണ് അനസൂയയെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാക്കിയത്. വേറിട്ട ഒരു ഗെറ്റപ്പിലാണ് ആ സിനിമയിൽ അനസൂയ അഭിനയിച്ചത്. അതുകൊണ്ട് തന്നെ തെലുങ്ക് പ്രേക്ഷകർക്ക് പോലും മനസ്സിലാവാൻ പ്രയാസം ആയിരുന്നു.
പിന്നീട് അനസൂയ മലയാളത്തിലും അരങ്ങേറി. മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തിൽ അദ്ദേഹത്തിന്റെ പഴയ കാമുകിയുടെ വേഷത്തിലാണ് അനസൂയ അഭിനയിച്ചത്. അതിലും ഇച്ചിരി പ്രായമായ ലുക്കിലാണ് താരം എത്തിയത്. പിന്നീട് അനസൂയയുടെ യഥാർത്ഥ ഫോട്ടോ കണ്ടപ്പോൾ പലരും ഞെട്ടി. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തിരുന്ന അനസൂയ മലയാളികളെ ഞെട്ടിച്ചിട്ടുമുണ്ട്.
മുപ്പത്തിയേഴുകാരിയായ അനസൂയ ഇപ്പോഴും തന്റെ ശരീരസൗന്ദര്യം സംരക്ഷിക്കുന്ന ഒരാളാണ്. ജിമ്മിൽ വർക്ഔട്ടിന് ശേഷം ഭർത്താവിന് ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. ഇതാണ് ചെറുപ്പം ആയി ഇരിക്കാൻ കാരണം എന്ന് ആരാധകരും പറയുന്നു. ജിം വേഷത്തിലാണ് ഹോട്ട് ലുക്കിൽ തന്നെയാണ് അനസൂയ ചിത്രങ്ങളിൽ തിളങ്ങിയത്. തെലുങ്ക് ആരാധകരുടെ കമന്റുകളാണ് കൂടുതലും.