‘സാരിയിൽ വിന്റജ് ലുക്കിൽ തിളങ്ങി അനാർക്കലി മരിക്കാർ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന സിനിമയിലെ ദർശന എന്ന കഥാപാത്രത്തിലൂടെ ജന ഹൃദയങ്ങളിൽ കയറി കൂടിയ താരമാണ് നടി അനാർക്കലി മരിക്കാർ. സിനിമയിൽ അധികം ഡയലോഗുകൾ ഒന്നും താരത്തിനില്ലെങ്കിൽ കൂടിയും അതിലെ നായികമാരെക്കാൾ ആരാധകരുള്ള താരമാണ് അനാർക്കലി മാറി. ആനന്ദം സൂപ്പർഹിറ്റ് ആയതോടെ നിരവധി അവസരങ്ങൾ താരത്തിനെ തേടിയെത്തി.

പൃഥ്വിരാജ് ചിത്രമായ വിമാനം, ആസിഫ് അലിയുടെ നായികയായി മന്ദാരം, പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാക്കി എത്തിയ ഉയരെ തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചിട്ടുണ്ട്. ഇതിൽ നായികയായി അഭിനയിച്ച ചിത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. 2019-ന് ശേഷം കോവിഡ് പ്രതിസന്ധികൾ രൂക്ഷമായതോടെ അനാർക്കലി അഭിനയിച്ച ചില സിനിമകൾ ഇനിയും പുറത്തിറങ്ങാനുണ്ട്.

ഒരു രാത്രി ഒരു പകൽ, അമല, കിസ്സ, ഗഗനചാരി എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ലോക്ക് ഡൗൺ നാളുകളിൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിന്നിരുന്ന ഒരാളാണ് അനാർക്കലി. വ്യത്യസ്തവും കിടിലവുമായിട്ടുള്ള ധാരാളം ഫോട്ടോഷൂട്ടുകൾ അനാർക്കലി ഈ കാലയളവിൽ ചെയ്തിട്ടുണ്ട്. ഗ്ലാമറസ്, മോഡേൺ, നാടൻ ലുക്കുകളിൽ അനാർക്കലി തിളങ്ങി.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം അനാർക്കലി ചെയ്ത ഒരു ഫോട്ടോഷൂട്ട് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ്. സാരിയിൽ വിന്റജ് ലുക്കിൽ ചെയ്ത ഫോട്ടോഷൂട്ടിൽ അനാർക്കലി ഹോട്ടായിട്ടുണ്ടെന്ന് ആരാധകരിൽ ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. നീതു തോമസാണ് അനാർക്കലിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലക്ഷ്മി സനീഷാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.