February 26, 2024

‘ആനന്ദത്തിലെ ദർശന ഫ്രീക്ക് അല്ലേ!! സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ച് നടി അനാർക്കലി മരിക്കാർ..’ – ഫോട്ടോസ് വൈറൽ

ഗണേഷ് രാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ആനന്ദം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി അനാർക്കലി മരിക്കാർ. ആനന്ദത്തിലെ ദർശന എന്ന മിണ്ടാപ്പൂച്ചയായ കഥാപാത്രമായി അഭിനയിച്ച് അധികം ഡയലോഗുകൾ കൂടി പറയാതെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരാളാണ് അനാർക്കലി. സിനിമ ഇറങ്ങിയ ശേഷം അതിലെ നടിമാരിൽ കൂടുതൽ അവസരങ്ങളും അനാർക്കലിക്കാണ് ലഭിച്ചത്.

ആനന്ദം കഴിഞ്ഞ് വിമാനം എന്ന ചിത്രത്തിലാണ് അനാർക്കലി അഭിനയിച്ചത്. അതിന് ശേഷം ആസിഫ് അലിയുടെ നായികയായി മന്ദാരം എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും സിനിമ പരാജയപ്പെട്ടിരുന്നു. സഹനടി വേഷങ്ങളാണ് കൂടുതൽ നല്ലതെന്ന് മനസ്സിലാക്കി പാർവതി തിരുവോത്ത് നായികയായ ഉയരെയിൽ നല്ല കിടിലം ഒരു കഥാപാത്രമായി അനാർക്കലി തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.

മാർക്കോണി മത്തായി എന്ന സിനിമയിലും ചെറിയ ഒരു റോളിൽ അഭിനയിച്ചിരുന്നു. ഈ വർഷം ഇറങ്ങിയ പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രമാണ് അനാർക്കലിയുടെ അവസാനമായി റിലീസായത്. ഒരു രാത്രി ഒരു പകൽ, അമല, കിസ്സ എന്നീ സിനിമകളാണ് ഇനി അനാർക്കലിയുടെ പുറത്തിറങ്ങാനുള്ളത്. അഭിനയത്തോടൊപ്പം തന്നെ മനോഹരമായി പാടുന്ന ഒരാളുകൂടിയാണ് അനാർക്കലി.

സമൂഹ മാധ്യമങ്ങളിലൂടെ അനാർക്കലി അത് തെളിയിച്ചിട്ടുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സ് താരത്തിനുണ്ട്. ഇപ്പോഴിതാ അനാർക്കലി സ്റ്റൈലിഷ് ലുക്കിൽ ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സ്യുട്ട് ധരിച്ച് വലിയ കണ്ണട വച്ച് പൊളി ലുക്കിലുള്ള അനാർക്കലിയുടെ ഫോട്ടോസ് എടുത്തത് യൂനസ് ഡാക്‌സോയാണ്. ഫ്രീക്ക് ലുക്ക് ആയിട്ടുണ്ടെന്ന് ഫോട്ടോസ് കണ്ടിട്ട് മലയാളികൾ അഭിപ്രായപ്പെടുന്നത്.