‘ഷൂട്ടിങ്ങിന് ഇടയിൽ തെന്നി വീണ് നടി അഹാന, വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് ഇഷാനി..’ – വീഡിയോ വൈറൽ

രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലൂപസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അഹാന കൃഷ്ണ. ആദ്യ സിനിമ വലിയ വിജയം നേടാത്തതുകൊണ്ട് അഹാന പിന്നീട് മൂന്ന് വർഷങ്ങൾക്ക് ഇപ്പുറമാണ് സിനിമയിൽ അഭിനയിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവിൻ പോളിയുടെ അനിയത്തിയായി അഹാന അഭിനയിച്ചത്. അത് തിയേറ്ററുകളിൽ ഹിറ്റായിരുന്നു.

പിന്നീട് ലൂക്കയിൽ ടോവിനോയുടെ നായികയായി വന്നതോടെ അഹാനയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രം മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഒരു സിനിമ മാത്രമേ അഹാനയുടെ ഇറങ്ങിയിട്ടുള്ളൂ. അതും ഒ.ടി.ടി റിലീസായിരുന്നു. സോഷ്യൽ മീഡിയയിൽ അഹാന ഒരു താരം തന്നെയാണ് എന്ന് എല്ലാവർക്കും അറിയാം.

ഇപ്പോഴിതാ അഹാന തന്റെ പുതിയ വെബ് സീരിസിന്റെ ഷൂട്ടിങ്ങിന് ഇടയിൽ തെന്നിയടിച്ച് വീഴുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് വൈറലായിരിക്കുകയാണ്. വീണുകഴിഞ്ഞ് തനിക്ക് ഒന്നും പറ്റിയില്ലെന്ന് പറയുന്നതും വീഡിയോയിലുണ്ട്. അതെ സമയം അഹാനയുടെ അനിയത്തി ഇഷാനി വീഴുന്ന വീഡിയോ കണ്ട് പൊട്ടിച്ചിരിക്കുന്ന സ്മൈലിയാണ് കമന്റായി ഇട്ടത്. ടിപ്പിക്കൽ സിബിളിംഗ് തിങ്ങ്സ് എന്നാണ് അതിന് മറുപടിയായി ഒരാളിട്ട കമന്റ്.

“വെണ്ണ പോലെ മിനുസമാർന്ന.. ഞാൻ മിക്കപ്പോഴും വീഴാറില്ല.. പക്ഷേ ഞാൻ വീഴുമ്പോൾ, സാധാരണയായി അത് വളരെ ഇതിഹാസമാണ്!! മീ, മിസെൽഫ് ആൻഡ് ഐ എന്ന വെബ് സീരിസിന്റെ ആറാമത്തെ എപ്പിസോഡിന്റെ ഷൂട്ടിംഗിനിടെ, ഞാൻ രാജകീയമായി എന്റെ പാവാടയിൽ കാലിടറി താഴെ വീണു.. എന്റെ സംവിധായകൻ അഭിലാഷ് സുധിഷിന്റെ പുതിയ ഐഫോൺ 13 പ്രോ മാക്‌സും തറയിൽ വീണു.. എന്റെ കനത്ത പാളികളുള്ള പാവാടയ്ക്ക് നന്ദി, എനിക്ക് പരിക്കൊന്നും പറ്റിയില്ല!! ഫോണിനും ഒന്നും പറ്റിയില്ല..”, അഹാന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.