ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകളും സിനിമ മേഖലയിൽ ചുവടുവെക്കുകയും ചെയ്ത താരപുത്രിയാണ് നടി അനന്യ പാണ്ഡെ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് തന്നെ എത്തിയ ഒരാളാണ് അനന്യ. 2019-ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2-വിലൂടെയാണ് അനന്യ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. സിനിമ പക്ഷേ ആദ്യ ഭാഗത്തെ വച്ചുനോക്കുമ്പോൾ വളരെ മോശമായിരുന്നു.
ആദ്യ സിനിമ മോശം അഭിപ്രായം ആണ് നേടിയതെങ്കിലും താരപുത്രിക്ക് വേറെയും അവസരങ്ങൾ ലഭിച്ചു. ‘പതി പതനി ഓർ വോ’ എന്ന ചിത്രത്തിലാണ് രണ്ടാമത്തെ താരം അഭിനയിച്ചു. ആ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയമാവുകയും ചെയ്തിരുന്നു. ഖാലി പീലി, ഗേഹ്രിയാൻ തുടങ്ങിയ ബോളിവുഡ് സിനിമകളിലും അനന്യ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിൽ നിന്ന് നേരെ തെലുങ്കിലേക്കാണ് പിന്നീട് താരം എത്തിയത്.
വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച ലൈഗർ എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചുകൊണ്ടാണ് അനന്യ തെലുങ്കിൽ എത്തിയത്. പ്രേക്ഷകർ ഏറെ പ്രതീക്ഷകൾ അർപ്പിച്ച ആ സിനിമ തിയേറ്ററുകളിൽ വമ്പൻ പരാജയമായി തീരുകയും ചെയ്തു. ആയുഷ്മാൻ ഖുറന്നയ്ക്ക് ഒപ്പമുള്ള ഡ്രീം ഗേൾ 2-വാണ് അനന്യ പാണ്ഡെയുടെ അടുത്ത ഇറങ്ങാനുള്ള സിനിമ. അതിന്റെ ഷൂട്ടിംഗ് നടക്കുകയാണ്.
ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് അനന്യ ന്യൂ ആഘോഷിക്കാൻ വേണ്ടി കൂടി തിരഞ്ഞെടുത്തത് തായ്‌ലൻഡ് ആയിരുന്നു. അവിടെ നിന്നുള്ള അനന്യയുടെ ഗ്ലാമറസ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിട്ടുമുണ്ട്. ഒരു ബീച്ചിൽ പുസ്തകം വായിച്ചിരിക്കുന്ന ഫോട്ടോസും അനന്യ അതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ബി.ക്കിനിയിലും അനന്യയെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.