‘സാരിയിൽ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി അനഘ, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ട്. സിനിമ പുതുമുഖങ്ങളായി വരുന്നവർക്ക് പോലും സോഷ്യൽ മീഡിയകളുടെ വരവോടെ ആരാധകരെ ഒരുപാട് ലഭിക്കാറുണ്ട്. സിനിമയിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടിയാൽ അല്ലെങ്കിൽ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോഷൂട്ടോ വീഡിയോസോ ചെയ്താൽ വൈറലാവാറുണ്ട്.

ഒരുപാട് പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ അഭിനയിച്ച കിടു എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനഘ സ്റ്റിബിൻ. മജീദ് അബു സംവിധാനം ചെയ്ത ചിത്രം 2018-ലായിരുന്നു റിലീസ് ആയത്. മലയാളത്തിൽ ഒരുപിടി പരിചിതരായിട്ടുളള ചില സിനിമ താരങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ നായികയായി അഭിനയിച്ച താരമാണ് അനഘ.

ആ സിനിമയ്ക്ക് അനഘ സോഷ്യൽ മീഡിയയിൽ, പ്രതേകിച്ച് ടിക് ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ വീഡിയോസ് പങ്കുവയ്ക്കാൻ തുടങ്ങിയിരുന്നു. നാടൻ വേഷത്തിൽ അതും സാരിയിലായിരുന്നു അനഘയുടെ കൂടുതൽ റീൽസ് വീഡിയോകളും. സാരിയിൽ പലപ്പോഴും കിടിലം ഫോട്ടോഷൂട്ടുകളും അനഘ ചെയ്തിട്ടുണ്ട്. അനഘ യൂട്യൂബിൽ ഹിറ്റ് വെബ് സീരീസായ കണിമംഗലം കോവിലകത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഈ വർഷം ആദ്യമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ഇപ്പോഴിതാ സാരിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അനഘ. സാരിക്ക് പുറത്തായി ഒരു അരഞ്ഞാണവും താരം ഇട്ടിട്ടുണ്ട്. നീല നിറത്തിലെ പട്ടുസാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ അനഘ സുന്ദരിയായിട്ടുണ്ടെന്ന് നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.