‘മഹത്തായ ഒരു സൂര്യാസ്തമയം കാണുന്നു!! പിങ്ക് ഡ്രെസ്സിൽ ക്യൂട്ട് ലുക്കിൽ നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചരിതയായി മാറിയ മുഖമാണ് നടി അഹാന കൃഷ്ണ. ഹിറ്റ് സംവിധായകനൊപ്പം തന്നെ നായികയായി അരങ്ങേറാൻ അഹാനയ്ക്ക് സാധിച്ചു. സിനിമ പക്ഷേ വലിയ വിജയമായില്ലെങ്കിലും അഹാനയുടെ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.

പ്രശസ്ത സിനിമ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സിനിമയിലേക്ക് എത്തിയത് അച്ഛന്റെ ലേബലിൽ അല്ലായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം രണ്ട് വർഷങ്ങൾക്ക് ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവിൻ പോളിയുടെ അനിയത്തി റോളിൽ അഭിനയിച്ചു. ആ സിനിമ വലിയ വിജയമാവുകയും ചെയ്തിരുന്നു.

അതോടെ നായികാപ്രാധാന്യമുളള റോളുകൾ അഹാനയെ തേടി വീണ്ടും വന്നു. ലുക്കാ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിൽ അഹാന നായികയായി തിളങ്ങി. ലൂക്കയിലെ നിഹാരിക എന്ന കഥാപാത്രമാണ് അഹാനയുടെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം. പിടികിട്ടാപ്പുള്ളി എന്ന സിനിമയിലാണ് അവസാനമായി അഹാന അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ ഒരു വൈറൽ താരമാണ് അഹാനയും കുടുംബവും.

എല്ലാവരും ഒരുമിച്ചും ഒറ്റയ്ക്കും റീൽസ് വീഡിയോസും യൂട്യൂബിൽ വീഡിയോകൾ പങ്കുവെക്കുകയും ഒക്കെ ചെയ്യാറുണ്ട്. പിങ്ക് ഡ്രെസ്സിലുള്ള അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “മറ്റൊരു സന്തോഷകരമായ പിങ്ക് ദിനം, മഹത്തായ സൂര്യാസ്തമയം വീക്ഷിക്കുന്നു..” എന്ന ക്യാപ്ഷൻ പോസ്റ്റിനോടൊപ്പം നൽകിയാണ് അഹാന തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചത്.


Posted

in

by