ഇന്ന് സിനിമയിൽ അഭിനയിക്കുന്ന ഒരു താരത്തിന് ലഭിക്കുന്ന അതെ പിന്തുണയും ആരാധകരും സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്ന താരങ്ങൾക്ക് ലഭിക്കാറുണ്ട്. അവരിൽ ചിലരൊക്കെ ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ആരാധകർ തടിച്ചുകൂടുന്ന കാഴ്ച പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാവും. ഇത്തരം സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്ന താരങ്ങളെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് അറിയപ്പെടുന്നത്.
പലർക്കും ഒറ്റ വീഡിയോ കൊണ്ടായിരിക്കും ശ്രദ്ധപിടിച്ചു പറ്റാൻ കഴിയുന്നത്. പിന്നീട് അവർ ഇടുന്ന വീഡിയോസും സ്ഥിരമായി ഫോളോ ചെയ്യുന്നവരാണ്. ടിക്-ടോക് ആണ് വലിയ രീതിയിൽ ഇത്തരത്തിൽ ഒരു മാറ്റത്തിന് കാരണമായത്. ഇന്ത്യയിൽ അത് നിർത്തലാക്കിയപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് എന്നൊരു പ്ലാറ്റഫോം ആരംഭിച്ചു. അതിലൂടെ മലയാളികൾക്ക് പ്രിയങ്കരായി മാറിയ ഒരുപാട് പേർ കേരളത്തിലുണ്ട്.
ടിക്-ടോക്കിലൂടെ സുപരിചിതയാവുകയും പിന്നീട് റീൽസിലും സജീവമായ നിൽക്കുന്ന ഒരു താരമാണ് അനഘ കെ. ഡെവിൾ കുഞ്ചു എന്ന പേരിലാണ് അനഘ അറിയപ്പെടുന്നത്. സ്ഥിരമായി ഡാൻസ് റീൽസ് ഇടുന്ന ഒരാളാണ് അനഘ. ഫോളോവേഴ്സ് കൂടിയതോടെ മോഡലിംഗും അനഘ ചെയ്യാറുണ്ട്. ഈ അടുത്തിടെ തന്നെ അനഘ ഗ്ലാമറസായി ചെയ്ത ചില ഷൂട്ടുകൾ മലയാളികളെ ഞെട്ടിച്ചിരുന്നു.
ഇത് കൂടാതെ സ്ഥിരമായി അനഘ ചെയ്യുന്ന റീൽസ് തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ ഷോർട്സിൽ അനഘ ചെയ്ത പുതിയ ഡാൻസ് റീൽസാണ് ശ്രദ്ധയാവുന്നത്. ഒരു ഹിന്ദി പാട്ടിനാണ് അനഘ ഡാൻസ് ചെയ്തിരിക്കുന്നത്. ഡാൻസ് തകർത്തു, പൊളിച്ചുവെന്നൊക്കെയുള്ള കമന്റ്സും വരുന്നുണ്ട്. അനഘ സിനിമയിൽ അഭിനയിക്കണമെന്നാണ് മലയാളി ആരാധകരുടെ ആഗ്രഹം. അത് നടക്കുമോ എന്ന് കണ്ടറിയാം.
View this post on Instagram