ടെലിവിഷൻ പരമ്പരകളിൽ റേറ്റിംഗ് ഉള്ള സീരിയലുകളിലെ താരങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്നാണ് ആരാധകരെ സ്വന്തമാക്കുന്നത്. ഇന്നത്തെ ടെലിവിഷൻ പരമ്പരകളിൽ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളാണ് സീരിയലിൽ കാണിക്കുന്നത്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് അതെ വീട്ടിൽ താമസിക്കുന്ന ഒരാളാണ് സുമിത്ര.
മൂന്ന് മുതിർന്ന മക്കളുള്ള ഒരു അമ്മ കൂടിയാണ് സുമിത്ര. സുമിത്രയുടെ മകളായി ശീതൾ എന്നൊരു കഥാപാത്രമുണ്ട്. മൂന്നോളം താരങ്ങളാണ് ഇതുവരെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. അതിൽ അമൃത നായർ എന്ന താരമാണ് കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ നേടിയെടുത്തത്. സ്റ്റാർ മാജിക്കിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമായിരുന്നു അമൃത നായർ.
പാർവതി വിജയ് മാറിയ സ്ഥാനത്തേക്കാണ് അമൃത ആ റോളിലേക്ക് എത്തുന്നത്. പിന്നീട് അമൃതയും അതിൽ നിന്ന് പിന്മാറിയിരുന്നു. അമൃത മാറിയപ്പോൾ പ്രേക്ഷകർ എന്തുകൊണ്ട് താരം പിന്മാറിയെന്ന് ചോദിച്ചിരുന്നു. ഡോക്ടർ റാം, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് അമൃത. ലേഡീസ് ഹോസ്റ്റൽ എന്ന സീരീസിലും അമൃത അഭിനയിക്കുന്നുണ്ട്.
അതെ സമയം അമൃത സ്റ്റൈലിഷ് ലുക്കിൽ ചെയ്ത ഒരു ഗംഭീര ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. നീല ജീൻസും കറുപ്പ് ഇന്നർ ബനിയനും ധരിച്ച് അമൃത ഒരു ഊഞ്ഞാലിൽ ഇരിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. വിപിൻ ജെ കുമാറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വേണുസ് പോളാണ് മേക്കപ്പ് ചെയ്തത്. ഗംഭീര ലുക്കായിട്ടുണ്ടെന്ന് അമൃതയുടെ ആരാധകർ കമന്റുകൾ ഇട്ടു.