‘ഞാൻ പ്രകാശനിലെ ടീനമോളാണോ ഇത്!! മിനി സ്കർട്ടിൽ ക്യൂട്ട് ലുക്കി നടി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുന്ന ഒരുപാട് താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. പിന്നീട് അവരെ നായകനായോ നായികയായോ ഒക്കെ വീണ്ടും കാണുമ്പോൾ പ്രേക്ഷകർ ഏറെ പിന്തുണയും കൊടുക്കാറുണ്ട്. പ്രതേകിച്ച് സോഷ്യൽ മീഡിയയുടെ വരവോടെ എല്ലാവർക്കും ബാലതാരമായി അഭിനയിക്കുമ്പോൾ തന്നെ ആരാധകരെ ലഭിക്കാറുമുണ്ട്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ഒരു ചിത്രമായിരുന്നു ഞാൻ പ്രകാശൻ. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ ശ്രീനിവാസൻ, നിഖില വിമൽ, അഞ്ജു കുര്യൻ തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇവരെ കൂടാതെ പ്രേക്ഷകരുടെ കൈയടി നേടിയ ഒരു ബാലതാര വേഷവും ഉണ്ടായിരുന്നു. ടീനാമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക സഞ്ജയ് ആയിരുന്നു.

അസുഖ ബാധ്യതയായ ടീനമോളെ പരിചരിക്കാൻ വരുന്ന മെയിൽ നേഴ്സ് ആയിട്ടാണ് ഫഹദ് അതിൽ അഭിനയിക്കുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വർക്ക്ഔട്ട് ആവുകയും ചെയ്തിരുന്നു. ഫഹദിനെ പോലെ ദേവികയ്ക്കും കൈയടികൾ ലഭിച്ചിരുന്നു. ആ സിനിമയ്ക്ക് ശേഷം ദേവിക സത്യൻ അന്തിക്കാടിന്റെ തന്നെ ഈ വർഷമിറങ്ങിയ മകൾ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

ജയറാം, മീര ജാസ്മിൻ എന്നിവരുടെ മകളായിട്ടാണ് ദേവിക അതിൽ അഭിനയിച്ചത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ ദേവികയ്ക്ക് ഇപ്പോൾ തന്നെ ധാരാളം ആരാധകർ ഫോളോവേഴ്സ് ആയിട്ടുണ്ട്. മിനി സ്കർട്ട് ധരിച്ച് ക്യൂട്ട് ലുക്കിൽ നിൽക്കുന്ന ദേവികയുടെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. സ്ട്രാബെറി ഐസ്ക്രീം എന്ന ഹാഷ് ടാഗോടെയാണ് ദേവിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ക്യൂട്ടെന്നാണ് ആരാധകർ കമന്റ് ചെയ്തത്.


Posted

in

by