December 10, 2023

‘സ്റ്റൈലിഷ് മേക്കോവറിൽ ആരാധകരെ ഞെട്ടിച്ച് അമൃത, ഫ്രീക്കായല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മോഹൻലാലിൻറെ നായികയായി തന്മാത്ര എന്ന സിനിമയിൽ തിളങ്ങിയ നടി മീര വാസുദേവൻ വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് നടത്തിയത് ടെലിവിഷൻ പരമ്പരയിലൂടെ ആയിരുന്നു. ഏഷ്യാനെറ്റിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരകളിൽ ഒന്നായ ‘കുടുംബവിളക്കിലൂടെയാണ് മീര വാസുദേവൻ ഗംഭീര തിരിച്ചുവരവ് നടത്തികൊണ്ടിരിക്കുന്നത്. റേറ്റിംഗിൽ വളരെ മുൻപന്തിയിലാണ് ഈ പരമ്പര.

അതിൽ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. സുമിത്രയുടെ മകളായി അഭിനയിച്ചത് പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരായിരുന്നു. മറ്റൊരു താരം ഇടക്ക് വച്ച് പിന്മാറിയപ്പോൾ പകരകാരിയായി എത്തിയ ആളാണ് അമൃത. അതിൽ അഭിനയിച്ചതോടെ അമൃതയ്ക്ക് കൂടുതൽ ജനശ്രദ്ധ കിട്ടുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് അമൃതയും ആ സീരിയലിൽ നിന്ന് പിന്മാറി. ഒരിടത്തൊരു രാജകുമാരി, ഡോക്ടർ റാം തുടങ്ങിയ സീരിയലുകളിലും അമൃത അഭിനയിച്ചിട്ടുണ്ട്. കുടുംബവിളക്കിൽ നിന്ന് പിന്മാറിയെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ശീതൾ അമൃതായാണ്. ആ കഥാപാത്രത്തിന്റെ പേരിലാണ് അമൃത ഇപ്പോഴും അറിയപ്പെടുന്നത്. ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിലും അമൃത പങ്കെടുക്കാറുണ്ട്.

നാടൻ ലുക്കിലാണ് അമൃതയെ കൂടുതൽ മലയാളികൾ കണ്ടിട്ടുളളത്. ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് മേക്കോവറിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അമൃത. വിപിൻ ജെ കുമാറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റോഷിനിയാണ് അമൃതയ്ക്ക് ഈ വെറൈറ്റി മേക്കോവറിൽ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഒരു ഫ്രക്ക് പെണ്ണിനെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.