December 10, 2023

‘കുടുംബ വിളക്കിലെ പഴയ ശീതൾ അല്ലേ ഇത്!! ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് നടി അമൃത നായർ..’ – ഫോട്ടോസ് വൈറൽ

ഏഷ്യാനെറ്റിൽ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് കുടുംബവിളക്ക്. ഈ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പ്രധാന കഥാപാത്രമായ സുമിത്രയും രോഹിതും വിവാഹിതരാകുന്ന നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ വൈറലായി മാറിയിരുന്നു. ഏറെ ദിവസങ്ങളായി ഈ കല്യാണമാമാങ്കമാണ് പരമ്പരയിൽ കാണിച്ചിരുന്നത്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ഒരു മുഹൂർത്തമായിരുന്നു അത്.

സീരിയലിൽ അഭിനയിക്കുന്ന ഓരോ താരങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുണ്ട്. അതിൽ തന്നെ ശീതൾ എന്ന കഥാപാത്രം മുമ്പ് അവതരിപ്പിച്ച അമൃത നായർ എന്ന താരത്തിനെ ഇന്നും അറിയപ്പെടുന്നത് കുടുംബവിളക്കിലെ ശീതൾ എന്നാണ്. അത്രത്തോളം സ്വതീനമാണ് പ്രേക്ഷകർക്ക് ഇടയിൽ സീരിയലുണ്ടാക്കിയത്. അമൃത അതിൽ നിന്ന് പിന്മാറിയ ശേഷം കുറെനാൾ സീരിയലിൽ അധികം അഭിനയിച്ചിരുന്നില്ല.

ഇപ്പോൾ പക്ഷെ കൗമദി ചാനലിൽ കോമഡി സീരീസായ ലേഡീസ് റൂമിലാണ് ഇപ്പോൾ അമൃത അഭിനയിക്കുന്നത്. ഫ്ലാവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിലും പങ്കെടുത്തിട്ടുള്ള അമൃത, മഴവിൽ മനോരമയിലെ ഡോക്ടർ റാം എന്ന പരമ്പരയിലൂടെയാണ് സീരിയൽ രംഗത്തേക്ക് എത്തുന്നത്. സൂര്യ ടിവിയിലെ കളിവീട് എന്ന പരമ്പരയിലും അമൃത അഭിനയിക്കുന്നുണ്ട്. മോഡലിംഗ് മേഖലയിലും അമൃത ഇപ്പോൾ സജീവമായി നിൽക്കാറുണ്ട്.

ഷോപ്പേഴ്സ് ബഡ്ജറ്റ് എന്ന ഫാഷൻ ബ്രാൻഡിന്റെ കറുപ്പ് നിറത്തിലെ ഗൗണിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങിയ ഫോട്ടോസ് അമൃത ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇത്രയും ഹോട്ട് ലുക്ക് അമൃതയിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പലരും ഫോട്ടോസ് ആദ്യം കണ്ടപ്പോൾ ഒന്ന് അമ്പരന്നു. റോഷിനിയുടെ മേക്കപ്പിൽ വിപിൻ ജെ കുമാറാണ് അമൃതയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.