February 26, 2024

‘രണ്ട് പേരും ഭക്തി മാർഗത്തിലാണല്ലോ!! ഗോപി സുന്ദറിന് ഒപ്പം പഴനിയിൽ അമൃത..’ – ഏറ്റെടുത്ത് ആരാധകർ

സിനിമ മേഖലയിൽ അഭിനയിക്കുന്ന താരദമ്പതിമാരെ പോലെ തന്നെ മറ്റുള്ള താരദമ്പതിമാർക്കും സമൂഹ മാധ്യമങ്ങളിൽ ഇന്ന് വലിയ സ്വീകാര്യതയാണ് ഉള്ളത്. മലയാളികൾക്ക് അത്തരത്തിൽ ഏറെ ഇഷ്ടമുള്ള ഒരു താരജോഡിയാണ്‌ ഗോപി സുന്ദറും അമൃത സുരേഷ്. സംഗീത സംവിധാന രംഗത്ത് വർഷങ്ങളായി നിൽക്കുന്ന ഗോപി സുന്ദറും പിന്നണി ഗായികയായ അമൃത സുരേഷും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയത് ഈ വർഷമാണ്.

ഒരുപാട് വിമർശനങ്ങൾ അതിന്റെ പേരിൽ ഇരുവരും ഒരേ പോലെ കേൾക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് പേരും നേരത്തെ വിവാഹിതരായിരുന്നു. ഗോപി സുന്ദർ ആണെങ്കിലും വിവാഹിതനും ഒരു ലിവിങ് റിലേഷനിലും നിന്ന ശേഷമാണ് അമൃതയുമായി ഒന്നിക്കുന്നത്. അമൃതയും നടൻ ബാലയുമുള്ള വിവാഹ മോചനത്തിന് ശേഷമാണ് ഇതിലേക്ക് എത്തുന്നത്. രണ്ടുപേർക്കും മക്കളുണ്ടെങ്കിലും അമൃതയുടെ മകൾ മാത്രമാണ് ഒപ്പമുള്ളത്.

അമൃതയുമായുള്ള ബന്ധത്തിന് ശേഷം ഗോപി സുന്ദർ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് പലപ്പോഴും പോസ്റ്റിലൂടെ മറുപടികൾ കൊടുക്കാറുണ്ട്. ഇരുവരും ഒരുമിച്ച് യാത്രകൾ ചെയ്യുന്നതിനോടൊപ്പം തന്നെ അമ്പലങ്ങളിലും പോകാറുണ്ട്. ഇരുവരും ഒന്നിച്ച ശേഷം പഴനിയിൽ പോയി മാലയിട്ടെന്ന് ആദ്യം വാർത്തകൾ ഉണ്ടായിരുന്നു. ഇരുവരും മാല ചാർത്തി നിൽക്കുന്ന ഫോട്ടോ ആ സമയത്ത് പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ വീണ്ടും പഴനിയിൽ ദർശനം നടത്തിയിരിക്കുകയാണ് ഗോപി സുന്ദറും അമൃതയും. അമൃത ജീവിതത്തിലേക്ക് വന്ന ശേഷം ഗോപി സുന്ദർ ഭക്തി അൽപ്പം കൂടിയിട്ടുണ്ടെന്ന് ചിലർ കമന്റിലൂടെ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. അതുപോലെ അമൃതയുടെ പുതിയ ഹെയർസ്റ്റൈൽ കണ്ടിട്ട് പാമ്പ് തോളിൽ കിടക്കുന്നത് പോലെ ഒറ്റ നോട്ടത്തിൽ തോന്നിയെന്ന് നിരവധി പേര് കമന്റുകൾ ഇട്ടിട്ടുണ്ട്.