സിനിമയിൽ അഭിനയിക്കുന്നവരെ പോലെ തന്നെ ഏറെ തിരക്കുള്ള ഒരു കൂട്ടരാണ് പിന്നണി ഗായകർ. സംഗീതത്തിലൂടെ ജനമനസ്സുകളിൽ ഇടംപിടിക്കുന്ന ഇവർക്ക് സിനിമ നടിനടന്മാരെ പോലെ തന്നെ ഒരുപാട് ആരാധകരും ഉണ്ടാവാറുണ്ട്. മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള ഒരു സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും തന്റെ സാനിദ്ധ്യം ഗോപി സുന്ദർ അറിയിച്ചു കഴിഞ്ഞു.
ഗോപിസുന്ദർ സംഗീത ലോകത്ത് ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള ഒരാളാണ്. ഈ അടുത്തിടെയാണ് ഗോപിസുന്ദർ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ആരാധകരുമായി പങ്കുവച്ചത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം ഗായിക അഭയ ഹിരണ്മയിയുമായി ഒമ്പത് വർഷത്തോളം ലിവിങ് ടുഗതർ റിലേഷൻഷിപ്പിലായിരുന്നു. പക്ഷേ അഭയയുമായും ഗോപി സുന്ദർ പിരിഞ്ഞിരുന്നു. അത് മലയാളികൾ അറിയുന്ന ഈ കഴിഞ്ഞ ഇടയാണ്.
താനും ഗായിക അമൃത സുരേഷും ഒന്നിക്കാൻ പോകുന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഇത് പലരും അറിഞ്ഞത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് പുതിയ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ് ഗോപി സുന്ദർ അറിയിച്ചത്. അമൃതയും നേരത്തെ വിവാഹിതയായ ഒരാളായിരുന്നു. അതിൽ ഒരു മകൾ ഉള്ളത് അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. എന്തായാലും ഗോപിസുന്ദർ ജീവിതത്തിലേക്ക് എത്തിയതോടെ അമൃതയുടെ നല്ല നാളുകൾ തെളിഞ്ഞിരിക്കുകയാണ്.
ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഇറങ്ങുന്ന അടുത്ത തെലുങ്ക് ചിത്രത്തിലൂടെ അവിടെ ഗായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് അമൃത സുരേഷ്. ഈ കാര്യം ഗോപിസുന്ദർ തന്നെയാണ് ആദ്യം ആരാധകരെ അറിയിച്ചത്. “എന്റെ വരാനിരിക്കുന്ന തെലുങ്ക് സിനിമയിലൂടെ കണ്മണിയുടെ അരങ്ങേറ്റം..”, എന്നാണ് ഗോപി പോസ്റ്റിനോടൊപ്പം എഴുതിയത്. അമൃതയെ കണ്മണി എന്നാണ് ഗോപിസുന്ദർ വിളിക്കുന്നതെന്നും ആരാധകർക്ക് ഇതോടെ അറിയാൻ കഴിഞ്ഞിരിക്കുകയാണ്.