‘ജീവനാംശമായി കിട്ടിയത് 25 ലക്ഷം! ബാലയാണ് കരാർ ലംഘിച്ചത്..’ – തെളിവ് സഹിതം തുറന്നടിച്ച് അമൃത സുരേഷ്

ആദ്യ ഭാര്യ അമൃത സുരേഷിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഈ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾക്ക് മുന്നിൽ നടൻ ബാല രംഗത്ത് വന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായ ബാലയുടെ പ്രതികരണം മലയാളികൾ ഒന്നടങ്കം ഞെട്ടിച്ചു. താൻ കാണാൻ പാടില്ലാത്ത ഒരു കാര്യം കണ്ടെന്നും അതുപോലെ അമൃത തന്റെ പണം തട്ടിയെടുത്തെന്നും തനിക്ക് എതിരെ പോ.ക്സോ കേസ് കൊടുത്തെന്നുമൊക്കെ ബാല പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബാലയുടെ ഈ ആരോപണങ്ങൾക്ക് എതിരെ തെളിവ് സഹിതം രംഗത്ത് വന്നിരിക്കുകയാണ് അമൃത സുരേഷ്. തന്റെ വക്കീലന്മാർക്ക് ഒപ്പം ഇരുന്നാണ് അമൃത ഈ കാര്യങ്ങൾ തുറന്ന് കാട്ടിയത്. വിവാഹ മോചന സമയത്ത് ഉണ്ടാക്കിയ കരാർ ബാല ലംഘിച്ചെന്നും അമൃത പ്രതികരിച്ചു. വ്യക്തിഹ,ത്യ നടത്തുകയോ തേജോവധം ചെയ്യുകയുമില്ലെന്ന് നടൻ ബാലയും അമൃതയും വിവാഹ മോചന സമയത്ത് കരാറിൽ ഒപ്പുവച്ചിരുന്നു.

ബാല ഇപ്പോൾ അത് തെറ്റിച്ചിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു. മക്കളെ കാണിക്കുന്നില്ല എന്ന ആരോപണവും കള്ളവാണെന്ന് പറഞ്ഞു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കോടതി വളപ്പില്‍ വെച്ച് രാവിലെ പത്ത് മുതൽ നാല് മണി വരെ മകളെ കാണാൻ മാത്രമാണ് ബാലയ്ക്ക് അവകാശമുള്ളത്. മകളുമായി ചെന്നപ്പോൾ ബാല എത്തിയില്ലെന്നും വരുന്നില്ലെങ്കില്‍ അത് മുൻകൂറായി ധരിപ്പിക്കണമെന്ന് വ്യവസ്ഥ ഉള്ളതാണെന്നും ഇവർ ചൂണ്ടികാണിച്ചു.

ഈ കാരണംകൊണ്ട് ഇനി ബാലയ്ക്ക് മകളെ വീണ്ടും കാണണമെങ്കിൽ മെയിൽ അയക്കണമെന്നുമാണ് കരാറിൽ പറഞ്ഞിട്ടുള്ളത്. ജീവനാംശമായി 25 ലക്ഷം രൂപയാണ് ബാല അമൃതയ്ക്ക് നൽകിയിട്ടുള്ളത്. മകളുടെ പേരിൽ 15 ലക്ഷത്തിന്റെ ഒരു ഇൻഷുറൻസ് ഉണ്ടെന്നും ഇവർ പറയുന്നു. ഇതല്ലാതെ ഒരു പണവും ആരും തട്ടിയെടുത്തിട്ടില്ലെന്ന് അമൃതയും ഒപ്പമുണ്ടായിരുന്നു വക്കീലന്മാരും പ്രതികരിച്ചു. അമൃത ഒരിക്കൽ പോലും കരാർ ലംഘിച്ചിട്ടില്ലെന്നും ബാല ഇത് തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചു.