സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. നിരവധി സിനിമകളിൽ ഇതിനോടകം പാടി കഴിഞ്ഞ അമൃത അന്യഭാഷാ ചിത്രങ്ങളിലും പാടി കഴിഞ്ഞിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തി ഏറെ വർഷങ്ങളായി മകൾക്കൊപ്പം ഒറ്റയ്ക്ക് ജീവിച്ച അമൃത കഴിഞ്ഞ വർഷം ആ തീരുമാനത്തിൽ മാറ്റം വരുത്തി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു..
ആദ്യ ബന്ധത്തിലെ മകൾ അവന്തികയും അമൃതയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഗോപി സുന്ദറും നേരത്തെ വിവാഹിതനായിരുന്നു. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതിപ്പോൾ യാത്രകൾ പോകുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും ഒക്കെ ഫോട്ടോസ് ഗോപി സുന്ദറും അമൃതയും പങ്കുവെക്കാറുണ്ട്.
അമൃതയുടെ ആദ്യ ഭർത്താവ് നടൻ ബാല കഴിഞ്ഞ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത സമയത്ത് മകളെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അമൃതയും കുടുംബവും മകളെയും കൊണ്ട് ആശുപത്രിയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. അമൃത മകളെ അനിയത്തിക്ക് ഒപ്പം വിട്ട ശേഷം കുറച്ച് സമയത്ത് ഹോസ്പിറ്റലിൽ സമയം ചിലവഴിക്കുകയും ചെയ്തു. അതുപോലെ അമൃതയ്ക്ക് ഈ കഴിഞ്ഞ ദിവസം തലയ്ക്ക് ചെറിയ പരിക്ക് പറ്റിയ കാര്യവും വാർത്തകളിൽ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ ഗോപി സുന്ദറിനും മകൾ അവന്തികയ്ക്ക് ഒപ്പം യാത്ര പോയിരിക്കുന്നതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമൃത. അമൃതയ്ക്ക് പതിവ് പോലെ തന്നെ സ്നേഹം ചുംബനം നൽകുന്ന ഫോട്ടോയും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിട്ടുണ്ട്. “വിട്ടുപോയ പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ..”, എന്ന ക്യാപ്ഷനോടെയാണ് ഗോപിയും അമൃതയും ഫോട്ടോസ് പങ്കുവച്ചത്.