സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടം നേടിയ താരമാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗറിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു അമൃത. ഫൈനലിന് തൊട്ടുമുമ്പാണ് അമൃത ഷോയിൽ നിന്ന് പുറത്തായതെങ്കിലും ധാരാളം ആരാധകർ നേടിയെടുക്കാൻ അമൃതയ്ക്ക് ഷോയിലൂടെ സാധിച്ചിരുന്നു എന്നതാണ് സത്യം.
സ്റ്റാർ സിംഗറിലെ ജഡ്ജ് ആയിരുന്ന ശരത്ത് തന്നെയാണ് അമൃത സിനിമയിലെ പിന്നണി ഗായക രംഗത്തേക്ക് കൊണ്ടുവരുന്നത്. പുള്ളിമാൻ എന്ന സിനിമയിലെ പാട്ടാണ് അമൃത ആദ്യമായി പാടുന്നത്. ദിലീപ് നായകനായ ആഗതനിലെ മുന്തിരിപ്പൂ എന്ന് തുടങ്ങുന്ന ഗാനം അമൃതയെ സിനിമ ലോകത്തിൽ കൂടുതൽ അവസരങ്ങൾക്ക് വഴിയൊരുക്കിയത്. സൂഫിയും സുജാതയും എന്ന സിനിമയിൽ അവസാനമായി അമൃത പാടിയത്.
അമൃത സുരേഷ് സ്റ്റാർ സിംഗറിൽ പങ്കെടുത്ത ശേഷമാണ് നടൻ ബാല അമൃതയെ വിവാഹം ചെയ്യുന്നത്. അവന്തിക എന്ന പേരിൽ ഒരു മകളും ഇരുവർക്കുമുണ്ട്. പിന്നീട് ബാലയും അമൃതയും തമ്മിൽ പിരിഞ്ഞിരുന്നു. അതിന് ശേഷം വർഷങ്ങളോളം അമൃത മറ്റൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുകയും ചെയ്തില്ല. ഈ അടുത്തിടെയാണ് അമൃത അത്തരം ഒരു തീരുമാനത്തിലേക്ക് വീണ്ടും എത്തിയത്. സംഗീത സംവിധായകനായ ഗോപിസുന്ദറുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിയൊരുക്കി. ഗോപി സുന്ദറും നേരത്തെ വിവാഹിതനായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇരുവരും ഇടുന്ന പോസ്റ്റുകൾക്ക് താഴെ മോശം കമന്റുകളും ധാരാളം വരാറുണ്ട്. വിമർശനങ്ങൾക്ക് പോസ്റ്റുകളിലൂടെ തന്നെ മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിച്ച് അമൃത ഗോപി സുന്ദറിന് ഒരു സ്നേഹ ചുംബനം നൽകുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യൂട്ട് ജോഡി എന്നാണ് ആരാധകർ കമന്റ് ചെയ്തത്.