മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരജോഡിയായി മാറിക്കൊണ്ടിരിക്കുന്നവരാണ് അമൃത സുരേഷും ഗോപി സുന്ദറും. ഗായികയായി മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ അമൃത സുരേഷും മനോഹരമായ പാട്ടുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗോപി സുന്ദറും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച വിവരം ഈ വർഷമാണ് പങ്കുവച്ചത്. രണ്ട് പേരും നേരത്തെ വിവാഹിതരായി ബന്ധം വേർപിരിഞ്ഞവർ ആയിരുന്നു.
നടൻ ബാലയുമുള്ള വിവാഹ മോചനത്തിന് ശേഷം അമൃതയുടെ ആരാധകർ പലപ്പോഴും തിരക്കിയിരുന്ന ഒരു കാര്യമായിരുന്നു വീണ്ടുമൊരു വിവാഹത്തെ പറ്റി. ഗോപി സുന്ദർ ഇതിന് മുമ്പ് രണ്ട് റിലേഷൻഷിപ്പുകൾ അവസാനിപ്പിച്ച ശേഷമാണ് അമൃതയിലേക്ക് എത്തുന്നത്. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ഗോപി സുന്ദർ കേൾക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും വിമർശനങ്ങളെ പ്രചോദനമാക്കി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് ഇരുവരും.
അതെ സമയം വൃശ്ചികം ഒന്നാം തീയതിയായ ഇന്ന് ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ചന്ദനക്കുറിയും തൊട്ട് ക്ഷേത്ര നടയ്ക്ക് സമീപം നിന്ന് സെൽഫി എടുത്ത ഇരുവരും അത് ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ക്യൂട്ട് ജോഡി എന്നാണ് ആരാധകർ ചിത്രങ്ങൾ താഴെ വിശേഷിപ്പിച്ചിരിക്കുന്നത്.
ക്ഷേത്രത്തിൽ വച്ച് ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ നായികയായ ഗായത്രി ശങ്കറിനെ കാണുകയും ഇരുവർക്കും ഒപ്പമുള്ള ഫോട്ടോ ഗായത്രി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അമൃതയ്ക്കും അനിയത്തി അഭിരാമിക്കും ഒപ്പം ഉച്ചയൂണ് കഴിച്ച ശേഷമുള്ള ഒരു സെൽഫി ഫോട്ടോ അമൃതയും ഗോപിസുന്ദറും പോസ്റ്റ് ചെയ്തിരുന്നു. അമൃതയെ ഇപ്പോഴാണ് കൂടുതൽ ഹാപ്പിയായി കാണാൻ കഴിയുന്നതെന്നും ചിലർ അഭിപ്രായങ്ങൾ പങ്കുവച്ചു.