December 11, 2023

‘അമേയ പൊളിച്ചടുക്കിയല്ലോ!! ബീസ്റ്റിലെ ട്രെൻഡിങ് സോങ്ങിന് കിടിലം ഡാൻസുമായി താരം..’ – വീഡിയോ വൈറൽ

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. അതിന് പ്രധാന കാരണങ്ങളെന്ന് പറയുന്നത്, ഒന്ന്, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വിജയുടെ ഒരു സിനിമ മാത്രമാണ് ആകെ ഇറങ്ങിയിട്ടുള്ളത്. മറ്റൊന്ന്, ഡോക്ടർ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ പ്രതീക്ഷ വാനോളമാണ്.

ബീസ്റ്റിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഈ അടുത്തിടെയാണ് യൂട്യൂബിൽ ഇറങ്ങിയത്. ലിറിക്കൽ വീഡിയോ ആയിരുന്നെങ്കിൽ കൂടിയും വിജയയുടെയും നായിക പൂജയുടെയും ചില നൃത്ത രംഗങ്ങളും അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. ഇരുവരുടെയും ആ സ്റ്റെപ്പ് പിന്നീട് ഇൻസ്റ്റാഗ്രാം റീൽസിൽ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചെയ്ത വീഡിയോ പങ്കുവച്ചത്.

അതോടുകൂടി പാട്ട് കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്തു. ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരിയായ താരം അമേയ മാത്യു തൻറെ സുഹൃത്തിന് ഒപ്പം ബീസ്റ്റിലെ അറബിക് കുത്ത് എന്ന ആ പാട്ടിന് ഡാൻസ് റീൽസുമായി എത്തിയിരിക്കുകയാണ്. അമേയ ഇത്രയും കിടിലമായി ഡാൻസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ.

അമേയ ആറാടുകയാണെന്നാണ് ഒരു ആരാധിക കമന്റ് ചെയ്തത്. അമേയ പോലെ സുഹൃത്ത് വർഗീസ് പ്രിൻസും കിടിലമായി തന്നെ ചെയ്തിട്ടുണ്ട്. ഡാൻസ് ചേരുന്ന ഒരു ഗ്ലാമറസ് വസ്ത്രമായിരുന്നു അമേയ ഇട്ടിരുന്നത്. തക്ഷത്തി ബൗട്ടിക്കാണ് വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഗൗതം ബാബുവാണ് ഇരുവരുടെയും ഈ കിടിലം ഡാൻസ് വീഡിയോയായി എടുത്തിരിക്കുന്നത്.