‘പുത്തൻ മേക്കോവറിൽ സാരിയിൽ തിളങ്ങി അമേയ മാത്യു, ഹോട്ടിയെന്ന് ആരാധകൻ..’ – ഫോട്ടോസ് വൈറൽ

കരിക്ക് എന്ന ഹാസ്യ വീഡിയോ പ്രൊഡക്ഷൻ ടീമിന്റെ വീഡിയോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അമേയ മാത്യു. കരിക്കിന്റെ വെബ് സീരിസിലൂടെ ഒരുപാട് പേർ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അമേയ പോലെ ഒറ്റ വീഡിയോയിൽ ശ്രദ്ധനേടിയിട്ടുള്ള താരങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഭാസ്കരൻ പിള്ള ടെക്നോളോജിസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്.

വീഡിയോ റിലീസായി മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ അതിൽ അഭിനയിച്ച കുട്ടിയെ തിരഞ്ഞ് ആളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. അമേയ ആണെന്ന് കണ്ടെത്തുകയും അപ്പോൾ തന്നെ അമേയയുടെ ഒരു പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ട് പൊങ്ങിവരികയും അത് മലയാളികൾക്ക് ഏറ്റെടുക്കുകയും ചെയ്തിരുന്നത്. അമേയ അതിന് മുമ്പ് ആട് 2 എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇതാണ് വഴിത്തിരിവായി മാറിയത്.

ആടിന്റെ ക്ലൈമാക്സിൽ സീനിൽ അജു വർഗീസിന് ഒപ്പം ഒളിച്ചോടുന്ന ഒരു കഥാപാത്രമായിട്ട് മിനിറ്റുകൾക്ക് മാത്രമേ അമേയ അഭിനയിച്ചിരുന്നോള്ളൂ. വുൾഫ്, ദി പ്രീസ്റ്റ് തുടങ്ങിയ മലയാള സിനിമകളിലും അമേയ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഖജുരാഹോ ഡ്രീംസ് എന്ന സിനിമയാണ് ഇനി അമേയയുടെ ഇറങ്ങാനുളളത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും അമേയ ഒരു വൈറൽ താരം തന്നെയാണ്.

മിക്കപ്പോഴും അമേയ ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ ആരാധകരുടെ മനസ്സ് നിറക്കാറുണ്ട്. ഫോട്ടോസ് മാത്രമല്ല, അതിന് എഴുതുന്ന ക്യാപ്ഷനും കൈയടികൾ നേടുന്നതാണ്. പുത്തൻ ഹെയർ സ്റ്റൈലിൽ സാരിയിൽ അമേയ ചെയ്ത ഒരു ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ലേബൽ സ്വാതിയുടെ ഔട്ട്.ഫിറ്റിൽ സോണിയയുടെ മേക്കോവറിലാണ് അമേയ ഷൂട്ട് ചെയ്തിരിക്കുന്നത്. ഫോട്ടോ ഫാക്ടറിയാണ് ചിത്രങ്ങൾ എടുത്തത്.