സിനിമകളിൽ സജീവമാകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി അമേയ മാത്യു. യൂട്യൂബ് വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ കരിക്കിന്റെ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ട ശേഷമാണ് അമേയ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. കരിക്ക് ചെയ്ത ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന വീഡിയോയിലാണ് അമേയ അഭിനയിച്ചത്.
അതിൽ അഭിനയിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആളുകൾ തിരയുകയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. അതിറങ്ങിയ ശേഷം അമേയയുടെ പഴയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ഇൻറർനെറ്റിൽ തരംഗമാവുകയും ചെയ്തതോടെ അമേയ വളരെ പെട്ടന്ന് ശ്രദ്ധപിടിച്ചുപറ്റി. പിന്നീട് അമേയ പങ്കുവെക്കാറുള്ള ഫോട്ടോഷൂട്ടുകളിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി തുടങ്ങി.
സിനിമകളിൽ അഭിനയിക്കാൻ അവസരങ്ങളും ലഭിച്ചു. കരിക്കിൽ വരുന്നതിന് മുമ്പായിരുന്നു അമേയ ജയസൂര്യ നായകനായ ആട് 2-വിൽ അഭിനയിക്കുന്നത്. ക്ലൈമാക്സിൽ അജു വർഗീസിന് ഒപ്പമുള്ള സീനുകളിലായിരുന്നു അമേയ അഭിനയിച്ചത്. തിമിരം, പഴയ ബോംബ് കഥ, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ അമേയ അഭിനയിച്ചിട്ടുണ്ട്. അമേയ നായികയായി സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല.
അതിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. അമേയ ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. “റൊമ്പ ദൂരം പോയിട്ടിയാ ജാനു? ഉന്നൈ എങ്കെ വിട്ടയോ അന്ത പെരുവഴിയിൽ താൻ നിക്കിറേൻ റാം..” എന്ന രസകരമായ ക്യാപ്ഷൻ ഇട്ടുകൊണ്ടാണ് ചിത്രങ്ങൾ അമേയ പോസ്റ്റ് ചെയ്തത്. കോവളത്തെ താജ് ഗ്രീൻ റിസോർട്ടിൽ വച്ച് എടുത്ത ചിത്രങ്ങളാണ് ഇവ.