‘രാം ചരണിന്റെ മകൾക്ക് സ്വർണ തൊട്ടിൽ സമ്മാനിച്ച് അംബാനി കുടുംബം?’ – വില കേട്ട് ഞെട്ടി മലയാളികൾ

പത്ത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തെലുങ്ക് സൂപ്പർതാരമായ രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും പെൺകുഞ്ഞ് പിറന്ന വാർത്ത ജൂൺ ഇരുപത്തിനാണ് പുറത്തു വന്നിരുന്നത്. 2012-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയർപേഴ്സൺ ആണ് ഉപാസന. അപ്പോളോ ആശുപത്രിയുടെ ഫൗണ്ടറായ പ്രതാപ് റെഡ്ഢിയുടെ ചെറുമകളാണ് ഉപാസന.

ഇരുവരും തമ്മിൽ വിവാഹിതരായ ശേഷം ഇത്രയും വർഷങ്ങൾക്ക് ശേഷമാണ് കുഞ്ഞു ജനിച്ചത്. അത് ദമ്പതികൾ ആഘോഷമാക്കിയിരിക്കുകയാണ്. ആർആർആർ പോലെയുള്ള ബ്ലോക്ക് ബസ്റ്ററുകൾ കഴിഞ്ഞ് മറ്റൊരു സന്തോഷം കൂടി രാം ചരണിന്റെ ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടന്നിരിക്കുകയാണ്. കുഞ്ഞിന് അധികം കേട്ടിട്ടില്ലാത്ത ഒരു പേരാണ് നൽകിയിരിക്കുന്നത്.

ക്ലിൻ കാര കൊനിഡേല എന്നാണ് മകൾക്ക് താരകുടുംബം നൽകിയിരിക്കുന്ന പേര്. രാം ചരണിന്റെ അച്ഛനായ ചിരഞ്ജീവിയാണ് കുഞ്ഞിന്റെ പേര് എന്താണെന്ന് ആദ്യം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം മറ്റൊരു വാർത്തയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാം ചരണിന്റെ കുഞ്ഞിന് വേണ്ടി അംബാനി കുടുംബം സ്വർണ തൊട്ടിൽ സമ്മാനിച്ചുവെന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നത്.

ബോളിവുഡ് മാധ്യമങ്ങളിലാണ് ഇത്തരത്തിൽ വാർത്ത വന്നിരിക്കുന്നത്. ഒരു കോടിക്ക് മുകളിൽ വിലമതിക്കുന്ന തൊട്ടിലാണ് അംബാനി കുടുംബം സ്നേഹ സമ്മാനമായി നൽകിയിരിക്കുന്നതാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഔദോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടുണ്ടായില്ല. ചിരഞ്ജീവിയുടെ കുടുംബമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് മുകേഷ് അംബാനി.