‘ബിഗ് ബോസ് പ്രവചനാതീതം!! അവസാന മണിക്കൂറിൽ അപ്രതീക്ഷിത മുന്നേറ്റം..’ – കാത്തിരിപ്പോടെ പ്രേക്ഷകർ

ബിഗ് ബോസ് മലയാളത്തിന്റെ അവസാന എപ്പിസോഡുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. വോട്ടിങ്ങും അവസാന മണിക്കൂറുകളിലേക്ക് കിടക്കുമ്പോൾ ആരായിരിക്കും വിജയി ആവുക എന്ന് തന്നെയാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്. മുൻസീസണുകളിലെ പോലെ തന്നെ ബിഗ് ബോസിൽ അപ്രതീക്ഷിത വിജയി ഉണ്ടാകുമെന്നാണ് പലരും വിശ്വസിക്കുന്നത്.

പ്രേക്ഷകരുടെ പിന്തുണ കൂടുതലുള്ള മത്സരാർത്ഥി അഖിൽ മാരാർ ആണെങ്കിലും ബിഗ് ബോസ് പ്രവചനാതീതം ആണെന്ന് മോഹൻലാൽ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മറ്റു മത്സരാർത്ഥികൾക്കും സാധ്യത ഏറെയാണ്. ശോഭ വിശ്വനാഥ്, റെനീഷ, ജുനൈസ്, ഷിജു എന്നിവരും വോട്ടിങ്ങിൽ കടുത്ത മത്സരം കാഴ്ചവെക്കുന്നുണ്ട്. സെറീനയും ഒട്ടും പിന്നിലല്ല എന്നാണ് റിപ്പോർട്ടുകൾ.

അൺഒഫീഷ്യൽ വോട്ടിങ്ങിൽ പലതിലും അഖിൽ മാരാർ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പക്ഷേ അത് ഒഫീഷ്യൽ അല്ലാത്തതുകൊണ്ട് തന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. മുമ്പ് ഒരു ഇവിക്ഷനിൽ അൺഒഫീഷ്യൽ വോട്ടിങ്ങിൽ മുന്നിൽ ഉണ്ടായിരുന്ന വിഷ്ണു എന്ന മത്സരാർത്ഥി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് പുറത്തായിരുന്നു. അന്ന് വിഷ്ണുവിന്റെ ഒപ്പം ഷിജുവും അഖിലും എവിക്ഷനിൽ ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ വോട്ട് സ്പ്ലിറ്റ് ആയി പോയിട്ടുണ്ടാകുമെന്ന് പ്രേക്ഷകർ കരുതുന്നുണ്ട്. പക്ഷേ ഈ തവണ ഫിനാലെ ആഴ്ച ആയതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് അത്തരം ഒരു അബദ്ധം പറ്റുകയില്ല. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് മാത്രമേ പ്രേക്ഷകർ വോട്ട് ചെയ്യുകയുളളൂ. ചില അൺഒഫീഷ്യൽ വോട്ടിങ്ങിൽ ശോഭ, അഖിൽ മാരാർക്ക് ഒപ്പത്തിന് ഒപ്പം തന്നെ മുന്നേറുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ ടെൻഷൻ നിറഞ്ഞ ഒരു ഫിനാലെ ആയിരിക്കും ഇതെന്ന് ഉറപ്പായി കഴിഞ്ഞു.