ലാൽ ജോസ് മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നടിമാരെ സമ്മാനിച്ചിട്ടുള്ള ഒരാളാണ്. അവരിൽ പലരും മലയാളത്തിലെ അറിയപ്പെടുന്ന നടിമാരെയും തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരുമൊക്കെയായി മാറിയിട്ടുമുണ്ട്. ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു നായികനടിയാണ് അമല പോൾ. നീലത്താമരയിലെ ബീന എന്ന കഥാപാത്രത്തെ മലയാളികൾ മറന്നിട്ടുണ്ടാവില്ല.
ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ അമലയ്ക്ക് അവിടെ മൈന എന്ന കിടിലം സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിക്കുകയും അതിന് അവിടുത്തെ സംസ്ഥാന അവാർഡ് നേടുകയും ചെയ്തിരുന്നു. പിന്നീട് റൺ ബേബി റൺ എന്ന മോഹൻലാൽ ചിത്രത്തിലൂടെ 2 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ അതിശക്തമായി തിരിച്ചുവരവ് നടത്തുകയും ചെയ്തു അമല. ആലുവ സ്വദേശിനിയാണ് താരം.
ഓരോ സിനിമകൾ കഴിയുംതോറും തന്റെ താരമൂല്യവും കൂടി കൊണ്ടിരിക്കുന്ന ഒരാളാണ് അമല പോൾ. തെന്നിന്ത്യൻ നടിമാരിൽ നായികാപ്രാധാന്യമുള്ള വേഷങ്ങളിൽ തിളങ്ങുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളുകൂടിയാണ് അമല. ഇവ കൂടാതെ സൂപ്പർസ്റ്റാർ സിനിമകളിൽ അമല അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ ഇനി അമലയുടെ ഇറങ്ങാനുള്ളത് പൃഥ്വിരാജിന് ഒപ്പമുള്ള ആടുജീവിതമാണ്.
അതിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് മാറിയ അമല കുറച്ച് ശാന്തമാകാന് മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ നിന്നുള്ള വെക്കേഷൻ വൈബ് ഫോട്ടോസ് മാത്രമാണ് അമല പോസ്റ്റ് ചെയ്യുന്നത്. ബീച്ചിൽ ഹോട്ട് ലുക്കിൽ കൂളിംഗ് ഗ്ലാസ് വച്ച് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന അമലയുടെ ചിത്രങ്ങൾ ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ്.