‘കായലിലൂടെ കായക് തുഴഞ്ഞ് നടി അമല പോൾ, ഇതും വശമുണ്ടോയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യയിൽ സിനിമയിൽ നിറസാന്നിദ്ധ്യമായി മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു മലയാളിയായ നടിയാണ് അമല പോൾ. ഒന്നിന് പിറകെ ഒന്നായി സിനിമകളിൽ അഭിനയിച്ച് അമല തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. മൈന എന്ന തമിഴ് സിനിമയിലെ പ്രകടനത്തിലൂടെയാണ് അമല പോൾ പ്രേക്ഷക മനസ്സുകളിൽ ആദ്യമായി സ്ഥാനം നേടിയെടുത്തത്.

സിനിമയിൽ അഭിനയിക്കുന്ന നടിമാരിൽ അധികം ആരും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ഇപ്പോൾ താരം ചെയ്തിരിക്കുകയാണ്. തന്റെ ദീർഘകാല ബോയ് ഫ്രണ്ടുമായി ഡേറ്റ് ചെയ്തു എന്ന ക്യാപ്ഷൻ നൽകി ഒരു പോസ്റ്റ് താരം ഈ കഴിഞ്ഞ ദിവസം ഇട്ടിരുന്നു. കായക് എന്ന ചെറുബോട്ടിൽ ഇരിക്കുന്ന ചിത്രത്തിനാണ് അമല പോൾ ഈ ക്യാപ്ഷൻ നൽകിയത് എന്നത് ശ്രദ്ധേയമായ ഒരു കാര്യം കൂടിയാണ്.

ഇപ്പോഴിതാ കായക് ബോട്ടിൽ കായലിൽ കയാക്കിങ് നടത്തുന്നതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമല പോൾ. കേരളത്തിൽ പോലും ഇതിന്റെ ചാമ്പ്യൻഷിപ്പുകൾ നടക്കാറുണ്ട്. വിദേശത്ത് നിന്നുള്ളവർ പോലും ഇതിൽ പങ്കെടുക്കാനായി എത്താറുണ്ട്. അൽപ്പം സാഹസികമായ ഒരു ഇനം കൂടിയാണ് ഇത്. അതാണ് ഇപ്പോൾ അമല പോൾ ചെയ്തിരിക്കുന്നത്.

കായക് കായലിലൂടെ തുഴയുന്നതിന്റെ ചിത്രങ്ങളാണ് അമല പോസ്റ്റ് ചെയ്തത്. താരത്തിന് ഇതും വശമുണ്ടോ എന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. “ഒരു വെയിൽ ദിനത്തിൽ നിങ്ങളുടെ ആശങ്കകൾ അകറ്റുക..” എന്ന ക്യാപ്ഷൻ നൽകിയാണ് അമല പോൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അതെ സമയം മലയാളത്തിൽ താരത്തിന്റെ ഇനി ഇറങ്ങാനുള്ളത് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ആടുജീവിതമാണ്.