‘ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നിൽ ധ്യാനിച്ച് അമല പോളും ഭർത്താവും, മതം മാറിയോ എന്ന് കമന്റ്..’ – വീഡിയോ വൈറൽ

സംവിധായകനായ ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള നായികമാരിൽ ഒരാളാണ് നടി അമല പോൾ. അതിന് ശേഷം തമിഴിലും തെലുങ്കിലുമൊക്കെ പോയ അമല പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും മലയാളത്തിലേക്ക് തിരിച്ചുവന്ന ഗംഭീര സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അമല ഒരു ഇടവേളയ്ക്ക് ശേഷം അഭിനയിച്ച മലയാള ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

പൃഥ്വിരാജ്, ബ്ലെസ്സി എന്നിവരുടെ ഏറെ വർഷത്തെ കഷ്ടപ്പാടായ ആട് ജീവിതം എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. അമല പോളാണ് അതിൽ നായികയായി അഭിനയിച്ചിട്ടുള്ളത്. ആദ്യ വിവാഹം ബന്ധം വേർപ്പെടുത്തിയ ശേഷം അമല ഈ കഴിഞ്ഞ വർഷമാണ് വീണ്ടും വിവാഹിതയായത്. രണ്ടാമത് വിവാഹത്തിന് പിന്നാലെ ഗർഭിണി ആണെന്നുള്ള സന്തോഷവും തന്റെ ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ്.

ജഗത് ദേശായി എന്നാണ് അമലയുടെ ഭർത്താവിന്റെ പേര്. ഇരുവരും ഒരുമിച്ച് ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ സ്ഥിതി ചെയ്യുന്ന ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നിൽ ഇരുന്ന് ധ്യാനിക്കുന്നതിന്റെയും അവിടെ പ്രാർത്ഥിക്കുന്നതിന്റെയും വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മഹാശിവരാത്രിയോട് അനുബന്ധിച്ചാണ് അമല പോൾ ഈ വീഡിയോ പങ്കുവെച്ചത്.

“ഈ മഹാശിവരാത്രിയിൽ ശിവനും ശക്തിയും ദിവ്യശക്തിയെ ആശ്ലേഷിക്കുന്നു. ആദി യോഗിയുടെ കൃപയാൽ അനുഗ്രഹിക്കപ്പെട്ടു..”, ഇതായിരുന്നു അമല വീഡിയോടൊപ്പം കുറിച്ചിരുന്നത്. ഇരുവർക്കും മഹാശിവരാത്രി ആശംസകൾ നേരുന്നതിന് ഒപ്പം ചിലർ താരത്തിനോട് മതം മാറിയോ എന്നൊക്കെ ചോദിച്ചിട്ടുമുണ്ട്. ഇതിനും മുമ്പും ഹിന്ദു ആചാരങ്ങളും ക്ഷേത്രങ്ങളിലും ഒക്കെ പോയിട്ടുള്ള ഒരാളാണ് അമല പോൾ. അമലയുടെ ഭർത്താവ് ജഗത് ഹിന്ദുമത വിശ്വാസിയുമാണ്.