‘ഗുജറാത്തി പെണ്ണായി നടി അമല പോൾ! സൂറത്തിൽ ജഗതിന് ഒപ്പം ബേബി ഷവർ ആഘോഷിച്ച് താരം..’ – ചിത്രങ്ങൾ

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് അമല പോൾ. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ആലുവക്കാരി പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരസുന്ദരിയായി മാറുകയും ചെയ്തു. 15 വർഷമായി അഭിനയ രംഗത്ത് സജീവമായി തുടരുന്ന അമല പോളിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം ആടുജീവിതമാണ്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

100 കോടി കടന്ന് യാത്ര തുടരുന്ന ആടുജീവിതത്തിന്റെ വിജയത്തിന് ഒപ്പം തന്നെ മറ്റൊരു സന്തോഷം കൂടി അമലയുടെ ജീവിതത്തിലുണ്ട്. അമല ഒരു അമ്മയാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷമാണ് അമല പോൾ കാമുകനായ ജഗത് ദേശായിയുമായി വിവാഹിതയാകുന്നത്. അമലയുടെ രണ്ടാം വിവാഹം ആയിരുന്നു. ആദ്യത്തെ ബന്ധത്തിനേക്കാൾ ഏറെ സന്തോഷവതിയായിട്ടാണ് അമലയെ ഇപ്പോൾ ഏവർക്കും കാണാൻ സാധിക്കുന്നത്.

ഭർത്താവിന് ഒപ്പമുള്ള ധാരാളം മനോഹരമായ നിമിഷങ്ങളാണ് പലപ്പോഴായി അമല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. ഇപ്പോഴിതാ വളക്കാപ്പ്/ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അമല പോൾ. വ്യാവസായിയും ഗുജറാത്ത് സ്വദേശിയുമാണ് അമലയുടെ ഭർത്താവ് ജഗത് ദേശായി. അതുകൊണ്ട് തന്നെ വളക്കാപ്പ് ചടങ്ങുകൾ ഗുജറാത്ത് രീതിയിലാണ് നടത്തിയിരിക്കുന്നത്.

ഗുജറാത്തി രീതിയിലുള്ള ചുവപ്പും വെള്ളയും കലർന്ന സാരിയാണ് അമല പോൾ ചടങ്ങിന് വേണ്ടി ധരിച്ചിരിക്കുന്നത്. വെള്ള കുർത്ത പൈജാമ സെറ്റിലാണ് ജഗത് തിളങ്ങിയത്. ഇത്തരം ട്രെഡിഷനുകളിൽ സിനിമ താരങ്ങളെ കാണാൻ സാധിക്കുന്നത് തന്നെ ഏറെ സന്തോഷം നിറഞ്ഞതാണെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടു. ആടുജീവിതത്തിന്റെ നൂറ് കോടിയോടൊപ്പം ബേബി ഷവർ ആഘോഷങ്ങളും കൂടിയായപ്പോൾ അമല ഇരട്ടി സന്തോഷവതിയാണ്.