തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി അമല പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിൽ സഹനടിയായി അഭിനയിച്ച് തുടങ്ങിയ അമല പോൾ പിന്നീട് നിരവധി സിനിമകളിൽ നായികയായി അഭിനയിക്കുകയും അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് താരപ്പട്ടം നേടിയെടുത്തു. തമിഴ് ചിത്രമായ മൈനയാണ് താരത്തിന് ഇത്രയേറെ പ്രശസ്തി നേടി കൊടുക്കാൻ കാരണമായത്.
മലയാളത്തിൽ താരത്തിന് ആരാധകരെ ഉണ്ടാക്കിയ സിനിമ മോഹൻലാലിന് ഒപ്പമുള്ള റൺ ബേബി റൺ എന്ന സിനിമയാണ്. പിന്നീട് നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ അഭിനയിച്ച അമല പോൾ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സംവിധായകൻ എ.കെ വിജയുമായി താരം വിവാഹിതയായെങ്കിലും അധിക നാൾ ഇരുവരുടെയും ബന്ധം നിലനിന്നിരുന്നില്ല.
2017-ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ളത് പൃഥ്വിരാജ് നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയിലാണ്. ഇത് കൂടാതെ രണ്ട് തമിഴ് സിനിമകളും ഷൂട്ടിംഗ് നടക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒരു സെൻസേഷണൽ താരമാണ് അമല പോൾ. ഗ്ലാമറസ്, സ്റ്റൈലിഷ് ഔട്ട് ഹിറ്റുകളിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് അമല.
അതുപോലെ തന്നെ തൻറെ പുത്തൻ സിനിമ വിശേഷങ്ങളും വീഡിയോസും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ഷോർട്ട് മിനി സ്കർട്ടിൽ ഹോട്ട് ലുക്കിലാണ് അമലയെ പുതിയ ഫോട്ടോസിൽ ആരാധകർക്ക് കാണാൻ സാധിക്കുക. ഹിന്ദി വെബ് സീരിസിന്റെ പ്രൊമോഷൻ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവ.