‘സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ നായിക രമ്യ പാണ്ട്യൻ..’ – ഫോട്ടോസ് വൈറൽ

ഡമ്മി പിസാസ് എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി രമ്യ പാണ്ഡ്യൻ. പിന്നീട് ജോക്കർ, ആൺ ദേവതയ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച രമ്യ ടെലിവിഷൻ ഷോയായ കുക്കു വിത്ത് കോമാളി സീസൺ വണിൽ മത്സരാർത്ഥിയായി വരികയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു. അതിന് ശേഷമാണ് രമ്യ തമിഴ് ബിഗ് ബോസിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്നത്.

ബിഗ് ബോസിലെ ഏറ്റവും ബുദ്ധിശാലിയായ മത്സരാർത്ഥിയായി വിലയിരുത്തിയിരുന്ന രമ്യ പക്ഷേ അവസാന ആഴ്ചകളിൽ ലഭിച്ച പ്രേക്ഷകരുടെ മോശം അഭിപ്രായത്തെ തുടർന്ന് നാലാം സ്ഥാനത്തേക്ക് ഒതുങ്ങി പോവുകയും ചെയ്തു. പക്ഷേ ബിഗ് ബോസിൽ പങ്കെടുത്ത രമ്യയെ മലയാളികളും തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് വീണ്ടും സിനിമയിൽ സജീവമായി അഭിനയിക്കാൻ തുടങ്ങി താരം.

രാമേ ആണ്ടാലും രാവണേ ആണ്ടാലും എന്ന തമിഴ് സിനിമയാണ് രമ്യ അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയത്. അത് ആമസോൺ പ്രൈമിലാണ് റിലീസായത്. രമ്യ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായി കഴിഞ്ഞു. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടാണ് രമ്യ അഭിനയിക്കുന്നത്.

‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര്. മമ്മൂട്ടി ചിത്രം അന്നൗൺസ് ചെയ്തതോടെ ധാരാളം മലയാളികളെയും താരത്തിന് ആരാധകരായി ലഭിച്ചു. രമ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. കറുപ്പ് സാരിയിൽ ഹോട്ട് ലുക്കിലാണ് രമ്യയെ പുതിയ ഫോട്ടോഷൂട്ടിൽ കാണാൻ പറ്റുന്നത്. ഫോട്ടോഗ്രാഫർ സുരേൻ ആണ് രമ്യയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.