‘ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും!! ജീവനോടെ വിട്ടതിൽ സന്തോഷം..’ – അൽഫോൻസ് പുത്രേൻ

പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സംവിധായകനായ അൽഫോൻസ് പുത്രൻ. അതിന് മുമ്പ് അൽഫോൻസ് നേരം എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. പ്രേമം കേരളത്തിന് പുറത്ത് തരംഗമായ ചിത്രമാണ്. പ്രേമം കഴിഞ്ഞ് ചില ശാരീരിക അസുഖങ്ങളെ തുടർന്ന് അൽഫോൻസ് ആറ് വർഷങ്ങൾക്ക് ശേഷമാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്.

2016-ൽ ഒരു ആന്തോളജി ചിത്രം അൽഫോൻസ് സംവിധാനം ചെയ്തിരുന്നു. അത് കഴിഞ്ഞ് ആറ് വർഷങ്ങൾ കഴിഞ്ഞ് ഗോൾഡ് എന്ന സിനിമ ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ആ സിനിമ നിരാശയാണ് സമ്മാനിച്ചത്. പക്ഷേ തന്റെ കുഴപ്പം കണ്ട പ്രേക്ഷകരുടെ കുഴപ്പമാണെന്ന രീതിയിൽ അൽഫോൻസ് പല സ്ഥലങ്ങളിലും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത് ട്രോളുകൾക്ക് ഇടയൊരുക്കി.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയാറെടുപ്പിലാണ് അൽഫോൻസ്. തമിഴിലാണ് ചിത്രം എടുക്കുന്നത്. ഇതിൽ അഭിനയിക്കാൻ വേണ്ടി ചെന്നൈയിൽ ഓഡിഷനും നടത്തുന്നുണ്ട് അൽഫോൻസ്. ഇതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിന് താഴെ ഒരാൾ കേരളത്തിൽ ഓഡിഷന് അവസരം ഉണ്ടാകുമോ എന്ന് ചോദിച്ചു. ഇതിന് അൽഫോൻസ് കൊടുത്ത മറുപടിയാണ് മലയാളികളെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുന്നത്.

“എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പോ പുച്ഛം, പ്രേമത്തിന്റെ ടൈറ്റിൽ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവില്ലന്ന്.. നിങ്ങൾ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോൾഡാണെങ്കിൽ മൂ ഞ്ചിയ പടവും. എന്നിട്ടും ഞാൻ ഇനി കേരളത്തിൽ വരാൻ, കേരളം എന്റെ കാമുകിയും ഞാൻ കാമുകനുമല്ല. നന്ദിയുണ്ട്. ജീവനോടെ വിട്ടതിൽ സന്തോഷം, ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും.. ഞാനും ഒരു മലയാളി ആണല്ലോ.. ഞാൻ ദുബൈയിലാണെന്ന് വിചാരിച്ച മതി ബ്രോ..”, അൽഫോൻസ് മറുപടി നൽകി.

ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയാൻ നട്ടെല്ല് ഉള്ളവരാണ് മലയാളികൾ എന്ന് യുവാവ് തിരിച്ച് മറുപടി നൽകി. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയാൻ നട്ടെലുണ്ട്. സർക്കാരിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ, പൊലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കിൽ, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഹോട്ടലിൽ ഫുഡ് പി;പഴകിയാൽ, വേസ്റ്റ് കത്തുമ്പോഴും നട്ടെല്ല് കണ്ടില്ലെന്നും അൽഫോൻസ് മറുപടി വീണ്ടും കൊടുത്തു.